ജി.വി.എച്ച്.എസ്. എസ് ഹേരൂർ മീപ്പിരിയിൽ അമ്മമാരുടെ കൈപ്പുണ്യം വിളിച്ചോതി ഫുഡ് ഫെസ്റ്റ്

LATEST UPDATES

6/recent/ticker-posts

ജി.വി.എച്ച്.എസ്. എസ് ഹേരൂർ മീപ്പിരിയിൽ അമ്മമാരുടെ കൈപ്പുണ്യം വിളിച്ചോതി ഫുഡ് ഫെസ്റ്റ്

 
കുമ്പള : ജി.വി.എച്ച്.എസ്. എസ് ഹേരൂർ മീപ്പിരിയിൽ സംഘടിപ്പിച്ച ഫുഡ്‌ ഫെസ്റ്റിൽ എഴുപതിൽ അധികം വ്യത്യസ്ത വിഭവങ്ങളുമായി വിദ്യാർത്ഥികളുടെ അമ്മമാർ എത്തി. പ്രൈമറി ക്ലാസിലെ ഭക്ഷ്യ വിഭവവുമായി ബന്ധപ്പെട്ട ക്ലാസ്സ്‌ റൂം പ്രവർത്തനമാണ് ഫുഡ്‌ ഫെസ്റ്റായി വലിയ രീതിയിൽ നടത്തിയത്. പ്രഥമാധ്യാപകൻ ഹമീദ് മാസ്റ്റർ ഫുഡ്‌ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജാഫർ. കെ. പി, അനീഷ് മോൻ, നിഖില, തഹ്സിയ, മദർ പി. ടി. എ ഭാരവാഹികളായ റുബീന കബീർ, കദീജ ഹാരിസ്, കുർഷിദ റഫീഖ്, സാജിത എന്നിവർ നേതൃത്വം നൽകി

Attachments area


Post a Comment

0 Comments