നീലേശ്വരം നഗരസഭാ ചെയർപേഴ്സണിൻെറ പരാതിയിൽ വത്സൻ പിലിക്കോടിനെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

നീലേശ്വരം നഗരസഭാ ചെയർപേഴ്സണിൻെറ പരാതിയിൽ വത്സൻ പിലിക്കോടിനെതിരെ കേസ്

 നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്തയെ ഫേസ്ബുക്കിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നതിന് സംസ്കാ രിക പ്രവർത്തകനും അധ്യാപകനുമായ വത്സരാജ് എന്ന വൽസൻ പിലിക്കോടിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. ചെയർപേഴ്സൺ ടി.വി ശാന്തയുടെ പരാതിയിലാണ് കേസ്. വ്യക്തിപരമായും പഞ്ചായത്ത് ഭരണസമിതിയെയും അധിക്ഷേപിക്കുന്ന തരത്തിൽ  പോസ്റ്റിട്ടുവെന്ന പരാതിയിലാണ് കേസ്.   ഈ മാസം ഏഴിനാണ്  പോസ്റ്റിട്ടത്.  നീലേശ്വരം ബസ് സ്റ്റാൻ്റിലെ  ശുചിമുറി അഞ്ചുമണിക്ക് ശേഷം അടക്കുന്നതുമായി ബന്ധപ്പെട്ടാണ് വത്സൻ നഗരസഭ ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടത്

Post a Comment

0 Comments