ഉറങ്ങാൻ കിടന്ന വീട്ടമ്മ അലമാര ദേഹത്ത് വീണ് മരിച്ചു

ഉറങ്ങാൻ കിടന്ന വീട്ടമ്മ അലമാര ദേഹത്ത് വീണ് മരിച്ചു

 



കാഞ്ഞങ്ങാട്: ഉറങ്ങുകയായിരുന്ന വിട്ടമ്മ ദേഹത്ത് അലമാര വീണ് മരിച്ചു. കൊട്ടോടികക്കുണ്ട് നാരായണൻ്റെ ഭാര്യ കമലാക്ഷി അമ്മ (80)യാണ് മരി ച്ചത്.

ബുധനാഴ്ച രാവിലെ വീട്ടിനുള്ളിൽ കിടപ്പ് മുറിയിൽ മരം കൊണ്ട് നിർമ്മിച്ച അലമാര ദേഹത്ത് വീണ് മരിച്ച നിലയിൽ കാണുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്നതാണ്.

നേരം വൈകീട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. അബദ്ധത്തിൽ അലമാര ദേഹത്ത് വീണതാണെന്ന് കരുതുന്നു.

രാജപുരം പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി. മുതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments