ഐ.എൻ എൽ ജില്ലാ കമ്മിറ്റി നിലവിൽ വന്നു; ഹമീദ് ഹാജിപ്രസിഡണ്ട് അസീസ് കടപ്പുറം ജനറൽ സെക്രട്ടറി ഹനീഫ ഹാജി ട്രഷറർ

LATEST UPDATES

6/recent/ticker-posts

ഐ.എൻ എൽ ജില്ലാ കമ്മിറ്റി നിലവിൽ വന്നു; ഹമീദ് ഹാജിപ്രസിഡണ്ട് അസീസ് കടപ്പുറം ജനറൽ സെക്രട്ടറി ഹനീഫ ഹാജി ട്രഷറർ



കാസർകോട്: ഐ എൻ എൽ പുതിയ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിലുള്ള കാസർകോട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു.  കാസർകോട് കല്ലങ്കൈ സൽവ റസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന ഐ.എൻ എൽ ജില്ലാ കൗൺസിലിൽ വെച്ചാണ് പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഹമീദ് ഹാജി, ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, ട്രഷറർ ഹനീഫ ഹാജി, വൈസ് പ്രസിഡണ്ടുമാർ ഹാരിസ് ബെഡി, മുസ്ഥഫ തോരവളപ്പ്, മാട്ടുമ്മൽ ഹസ്സൻ , ശംസു അരിഞ്ചിര,കെ.കെ അബ്ബാസ്, ജോ സെക്രട്ടറിമാർ സി.എം എ ജലീൽ , മുത്തലിബ് കൂളിയങ്കാൽ , മൊയ്തു കെ എം, മുനീർ കണ്ടാളം, ശാഫി സന്തോഷ് നഗർ എന്നിവരെ തെരഞ്ഞെടുത്തു.

2011 മുതൽ അസീസ് കടപ്പുറം നാലാംതവണയാണ് ജനറൽസെക്രട്ടറി ആവുന്നത്. കൗൺസിൽ യോഗം അഖിലേന്ത്യ വൈസ് പ്രസിഡണ്ട് കെ.എസ് ഫക്രൂദ്ധീൻ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മൊയ്തീ കുഞ്ഞി കളനാട് അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന ഹഡ്ഹോക്ക് കമ്മിറ്റി കൺവീനർ ഹംസ ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു , ഐ എം സി സി യു എ ഇ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ടും ലോക കേരള സഭ അംഗം കുഞ്ഞാവുട്ടി കാദർ റിട്ടേണിങ്ങ് ഓഫീസറെ സഹായിച്ചു എം.എ.ലത്തീഫ്, റഹിം ബെണ്ടിച്ചാൽ ഹസീന ടീച്ചർ, പി.കെ അബ്ദുൽ റഹിമാൻ മാസ്റ്റർ , എന്നിവർ പ്രസംഗിച്ചു അസീസ് കടപ്പുറം സ്വാഗത വും സി.എം.എ ജലീൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments