ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിൽ കുടിയന്റെ അഴിഞ്ഞാട്ടം

LATEST UPDATES

6/recent/ticker-posts

ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിൽ കുടിയന്റെ അഴിഞ്ഞാട്ടം

 


കാഞ്ഞങ്ങാട് : ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ മദ്യലഹരിയിൽ പോലീസുദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെതിരെ കേസ്. ഇന്നലെ വൈകുന്നേരം 3.15 -നാണ് പോലീസ് സ്റ്റേഷൻ പരിസരത്ത് മദ്യപാനി അഴിഞ്ഞാടിയത്. ബിരിക്കുളം പെരിങ്ങോത്ത് ഹൗസിൽ ബാലചന്ദ്രന്റെ മകൻ പി. സുമേഷാണ് 42, ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ ചെടിച്ചട്ടി കൊണ്ട് അടിക്കാൻ നോക്കിയത്. പോലീസുദ്യോഗസ്ഥനെ പിടിച്ചുതള്ളി ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ യുവാവിനെതിരെ ഹോസ്ദുർഗ്ഗ് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Post a Comment

0 Comments