മെട്രോ ഹാജിയുടെ സ്മരണയില്‍ കര്‍ണാടകയില്‍ മസ്ജിദ് തുറന്നു

LATEST UPDATES

6/recent/ticker-posts

മെട്രോ ഹാജിയുടെ സ്മരണയില്‍ കര്‍ണാടകയില്‍ മസ്ജിദ് തുറന്നു

 





കാഞ്ഞങ്ങാട്: കര്‍ണാടക പുത്തൂര്‍ അര്‍ളപദവ് ബൊള്ളിമ്പള മൗലനഗറില്‍ പരേതനായ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റായിരുന്ന മെട്രോ മുഹമ്മദ് ഹാജി തുടക്കമിടുകയും കുടുംബം പൂര്‍ത്തീകരിച്ചതുമായ ഇബ്രാഹിം മസ്ജിദ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അര്‍ളപദവിലെ നിരവധി നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് ആരാധന സൗകര്യമില്ലെന്ന് നോര്‍ത്ത് ചിത്താരി പള്ളിയിൽ നേരത്തെ  ഇമാമായിരുന്ന അഷ്‌റഫ് മിസ്ബാഹിയാണ് മെട്രോ മുഹമ്മദ് ഹാജിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.മിസ്ബാഹി കുടുംബം പള്ളി നിര്‍മാണത്തിന് ഏഴ് സെന്റ് ദാനമായി നല്‍കുകയും ചെയ്തു.തുടര്‍ന്ന് മെട്രോ ഹാജി നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെട്ടു. തുടര്‍ന്ന് മക്കളായ മുജീബും ഷെമീമും ജലീലും കബീറും മരുമക്കളായ ഫസല്‍ റഹ്മാനും സിയാദ് കളനാടും ചേര്‍ന്ന് പള്ളി പൂര്‍ത്തീകരിച്ച് നല്‍കി. ഉദ്ഘാടന ചടങ്ങില്‍ മെട്രോയുടെ സഹോദരന്‍ അബ്ദുല്ല ഹാജി, മക്കളായ 

മുജീബ് മെട്രോ,  ഷെമീം മെട്രോ, കബീർ മെട്രോ  മരുമക്കളായ ഫസല്‍ റഹ്മാൻ തായൽ മാണിക്കോത്ത്,  സിയാദ് കളനാട് , മുബാറക് ഹസൈനാര്‍ ഹാജി, ഏ ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, തായല്‍ അബൂബക്കര്‍ ഹാജി, സൂറൂര്‍ മൊയ്തു ഹാജി, ബഷീര്‍ ആറങ്ങാടി, പുത്തൂര്‍ മുഹമ്മദ് ഹാജി, എ പി ഉമ്മര്‍, ഹമീദ് ചേരക്കാടത്ത്, ബഷീര്‍ മാട്ടുമ്മല്‍, മുഹമ്മദലി പീടികയില്‍, ഹമീദ് പള്ളിപ്പുഴ, ഹനീഫ മെട്രോ സിറാജ് കാജൂർ ,അന്തുമായി കൊളവയൽ

ബഷീര്‍ ചിത്താരി, കരീം മൈത്രി  തുടങ്ങി നിരവധി പേരുകള്‍ സംബന്ധിച്ചു.

Post a Comment

0 Comments