250 കുടുംബങ്ങൾക്ക് റമളാൻ റിലീഫ് കിറ്റ് നൽകി എസ്. വൈ. എസ് സാന്ത്വനം പൂച്ചക്കാട് യൂണിറ്റ്

250 കുടുംബങ്ങൾക്ക് റമളാൻ റിലീഫ് കിറ്റ് നൽകി എസ്. വൈ. എസ് സാന്ത്വനം പൂച്ചക്കാട് യൂണിറ്റ്



പൂച്ചക്കാട്: എസ്. വൈ. എസ് സാന്ത്വനത്തിന്റെ കീഴിൽ പൂച്ചക്കാട്ടെയും പരിസര പ്രദേശത്തെയും 250 ൽ പരം പാവപ്പെട്ട കുടുംബങ്ങൾക്കുള്ള റമളാൻ കിറ്റ് വിതരണോദ്ഘാടനം കേരള തുറുമുഖ, പുരാവസ്തു, മന്ത്രി അഹ്മദ് ദേവർകോവിൽ  സാന്ത്വനം ജിസിസി പ്രസിഡന്റ്‌ ഹനീഫ പൂച്ചക്കാടിന് നൽകി നിർവഹിച്ചു.

കേരള മുസ്ലിം ജമാഅത് പൂച്ചക്കാട് യൂണിറ്റ് പ്രസിഡന്റ്‌ കെ പി മുഹമ്മദ്‌ കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു.പൂച്ചക്കാട് ഖത്തീബ് സയ്യിദ് സിറാജുദ്ധീൻ തങ്ങൾ ബുഖാരി പ്രാർത്ഥന നടത്തി. ഹാഫിള് അബൂബക്കർ സിദ്ധീഖ്, ഹാഫിള് സഫ്‌വാൻ, സാമൂഹ്യ പ്രവർത്തകൻ ഇല്ല്യാസ് തൊട്ടി എന്നിവരെ മന്ത്രി മൊമെന്റോ നൽകി ആദരിച്ചു.

ജമാഅത് പ്രസിഡന്റ്‌ തർക്കാരി മുഹമ്മദ്‌ കുഞ്ഞി ഹാജി സാന്ത്വനം ധന സഹായവും, ബികെ മുഹമ്മദ്‌ ഹാജി ഹാഫിള്കൾക്കുള്ള ക്യാഷ് അവാർഡും വിതരണം ചെയ്തു.

പള്ളങ്കോട് അബ്ദുൽ കാദർ മദനി, ബികെ അഹ്മദ് മുസ്‌ലിയാർ കുണിയ സാന്ത്വന സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് കെപിഎസ് തങ്ങൾ ബേക്കൽ,അഹ്മദ് ഫൈസി ബേക്കൽ,ആബിദ് സഖാഫി മവ്വൽ, ഉമർ സഖാഫി മവ്വൽ,പികെ അബ്ദുറഹ്മാൻ മാസ്റ്റർ,മുഹാജിർ കപ്പണ,മാഹിൻ പൂച്ചക്കാട്, പികെ അബ്ദുള്ള, സോളാർ കുഞ്ഞഹമ്മദ് ഹാജി, കെസി ഷാഫി,അബ്ബാസ് തെക്ക്പുറം,ഉബൈദ് തർക്കാരി, തായൽ കുഞ്ഞബ്ദുള്ള,അലി പൂച്ചക്കാട്, പിഎസ് മുഹമ്മദ്‌ കുഞ്ഞി ഹാജി,സാന്ത്വനം ജനറൽ സെക്രട്ടറി ശരീഫ് ബടക്കൻ, കോർഡിനേറ്റർ ഇമ്തിയാസ് പിഎച്,മദർ ഇന്ത്യ കുഞ്ഞഹമ്മദ്,അബൂബക്കർ കപ്പണ, അബ്ദുൽ കാദർ ഹാജി തെക്കുപുറം, ഹമീദ് സ്രാങ്ക്, മൊയ്‌ദു കെ പി, അമീർ ചായപ്പൊടി,ബടക്കൻ കുഞ്ഞഹമ്മദ് ഹാജി, ബടക്കൻ കുഞ്ഞബ്ദുള്ള ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

പിഎസ് ഇബ്രാഹിം ഹാജി ആലക്കോട് റിലീഫ് കിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. ഇർഷാദ് മാസ്റ്റർ തെക്കുപുറം സ്വാഗതവും മുനീർ അബ്ബാസ് നന്ദിയും പറഞ്ഞു. 

Post a Comment

0 Comments