മുക്കൂട് സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും; സംഘാടക സമിതി രൂപീകരിച്ചു

LATEST UPDATES

6/recent/ticker-posts

മുക്കൂട് സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും; സംഘാടക സമിതി രൂപീകരിച്ചു



മുക്കൂട് : അജാനൂർ ഗ്രാമ പഞ്ചായത്തിലെ മുക്കൂട് ഗവ: എൽ.പി.സ്കൂളിന്റെ അറുപത്തിയാറാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപകൻ ഒയോളം നാരായണൻ മാസ്റ്റർക്കുള്ള യാത്രയയപ്പും വിപുലമായ അനുബന്ധ പരിപാടികളോടെ നാടിന്റെ ഉത്സവമാക്കി മാറ്റാൻ സ്കൂളിൽ ചേർന്ന ജനപ്രതിനിധികളുടെയും , സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ സംഘടനാ പ്രവർത്തകരുടെയും , രക്ഷിതാക്കളുടെയും , പൂർവവിദ്യാർഥികളുടെയും , നാട്ടുകാരുടെയും യോഗം തീരുമാനിച്ചു. സ്കൂളിന്റെ ചരിത്രവും, വർത്തമാനവും,  ഭാവിയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സുവനീർ വാർഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കും. കൂടാതെ വിദ്യാഭ്യാസ സെമിനാർ, വിദ്യാലയ മികവ് - പാനൽ പ്രദർശനം, മൾട്ടിമീഡിയ ഫാമിലി മെഗാ ക്വിസ്, വിളംബര ജാഥ, അമ്മമാരുടെ മെഗാ തിരുവാതിര, കുട്ടികളുടെ നൃത്ത-സംഗീത-നാടക ലൈറ്റ് ആൻഡ് സൗണ്ട് ഷോ, യാത്രയയപ്പ് സമ്മേളനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കാൻ യോഗത്തിൽ ധാരണയായി.  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി. പുഷ്പ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. വിദ്യാലയവികസന സമിതി ചെയർമാനും അജാനൂർ ഗ്രാമ പഞ്ചായത്ത് ഇരുത്തി മൂന്നാംവാർഡ് മെമ്പറുമായ എം.ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ കെ.നാരായണൻ വാർഷികാഘോഷ പരിപാടികളുടെ രൂപരേഖയും , സ്റ്റാഫ് സെക്രട്ടറി ധനുഷ് എം.എസ് ബഡ്ജറ്റും അവതരിപ്പിച്ചു. ഇരുപത്തിരണ്ടാം വാർഡ് മെമ്പർ ഹാജിറ അബ്ദുൾ സലാം, മുൻവാർഡ് മെമ്പർ ശകുന്തള പി.എ , മദർ പി.ടി.എ പ്രസിഡണ്ട് സൗമ്യ ശശി, എം. മൂസാൻ, പ്രീത സുരേഷ്, എ. ഗംഗാധരൻ, കെ.വി.ബാലകൃഷ്ണൻ, സി. ശശി, ഷമീമ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് റിയാസ് അമലടുക്കം സ്വാഗതവും സീനിയർ അസിസ്റ്റന്റ് സുജിത എ.വി നന്ദിയും പറഞ്ഞു.

    വാർഷികാഘോഷ നടത്തിപ്പിനായി കാഞ്ഞങ്ങാട് നിയോജകമണ്ഡലം എം.എൽ.എ  ഇ. ചന്ദ്രശേഖരൻ മുഖ്യ രക്ഷാധികാരിയും , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ, അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ , വൈസ് പ്രസിഡണ്ട് കെ.സബീഷ് എന്നിവർ രക്ഷാധികാരികളും , വാർഡ് മെമ്പർ എം.ബാലകൃഷ്ണൻ ചെയർമാനും, സീനിയർ അസിസ്റ്റന്റ് സുജിത. എ.വി ജനറൽ കൺവീനറുമായി വിപുലമായ സംഘാടക സമിതിക്ക് യോഗം രൂപം നൽകി. വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.


സബ് കമ്മിറ്റി ഭാരവാഹികൾ

പ്രോഗ്രാം & അനുബന്ധ പരിപാടികൾ

ചെയർപേഴ്സൺ:  എം ജി പുഷ്പ 

കൺവീനർ :  ധനുഷ് എം. എസ് 


സുവനീർ & .സാമ്പത്തികം

ചെയർമാൻ :   രാജേന്ദ്രൻ കോളിക്കര 

കൺവീനർ : റിയാസ് അമലടുക്കം 


സ്റ്റേജ് , ലൈറ്റ് സൗണ്ട് & ഡെക്കറേഷൻ

ചെയർമാൻ : എ ഗംഗാധരൻ 

കൺവീനർ : രാജേഷ് പിവി 


ഭക്ഷണം

ചെയർമാൻ : കെ വി ബാലൻ 

കൺവീനർ :  പ്രീത സുരേഷ്


സ്വീകരണം

ചെയർ പേഴ്സൺ : സൗമ്യ ശശി 

കൺവീനർ : ദിവ്യ എം

Post a Comment

0 Comments