വിവാഹ ഫോട്ടോഷൂട്ടിനിടെ പുഴയിൽ ഒഴുക്കിൽപ്പെട്ട് നവവരന്‍ മരിച്ചു

LATEST UPDATES

6/recent/ticker-posts

വിവാഹ ഫോട്ടോഷൂട്ടിനിടെ പുഴയിൽ ഒഴുക്കിൽപ്പെട്ട് നവവരന്‍ മരിച്ചു

 



വിവാഹ ഫോട്ടോഷൂട്ടിനിടെ ഒഴുക്കിൽപ്പെട്ട നവവരന്‍ മരിച്ചു. കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി രജിലാലാണ് മരിച്ചത്. കോവുപ്പുറം കൃഷ്ണദാസ് പണിക്കരുടെ മകനാണ് രജിലാൽ. ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് സംഭവമുണ്ടായത്.

കഴിഞ്ഞ മാസം മാർച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്‍റെ വിവാഹം. വിവാഹശേഷം ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു നവദമ്പതികൾ. പുഴക്കരയിൽ ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഉച്ചക്ക് ഒന്നരയോടു കൂടിയാണ് അപകടം ഉണ്ടായത്. ഒഴുക്കിൽ പെട്ട കനിഹയെ നാട്ടുകാര് ചേർന്ന് രക്ഷപ്പെടുത്തി മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments