പൊയിനാച്ചിയില്‍ വീട്ടുവളപ്പില്‍ നിന്ന് ലഭിച്ച ഐസ്‌ക്രീം ബോള്‍ പൊട്ടിത്തെറിച്ച് 72കാരിക്ക് പരിക്ക്

LATEST UPDATES

6/recent/ticker-posts

പൊയിനാച്ചിയില്‍ വീട്ടുവളപ്പില്‍ നിന്ന് ലഭിച്ച ഐസ്‌ക്രീം ബോള്‍ പൊട്ടിത്തെറിച്ച് 72കാരിക്ക് പരിക്ക്

 



കാസര്‍കോട്: വീട്ടുവളപ്പില്‍ നിന്ന് ലഭിച്ച ഐസ്‌ക്രീംബോള്‍ പൊട്ടിത്തെറിച്ച്  പൊയിനാച്ചിയില്‍ 72കാരിക്ക് പരിക്കേറ്റു. അടുക്കത്ത്ബയല്‍ സ്വദേശിനി മീനാക്ഷി അമ്മയ്ക്കാണ് പരിക്ക് സംഭവിച്ചത്.


ഇന്ന് രാവിലെയാണ് അപകടം നടന്നത്. വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി സംഭവിച്ചത്.മീനാക്ഷി അമ്മയ്ക്ക് വളപ്പില്‍ നിന്ന് ലഭിച്ച ഐസ്‌ക്രീം ബോള്‍ വലിച്ചെറിഞ്ഞ ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.


അപകടത്തില്‍ കൈയ്ക്കും മുഖത്തും പരിക്കേറ്റ മീനാക്ഷി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പന്നിയെ തുരത്തുന്നതിന് ഉപയോഗിക്കുന്ന പന്നിപ്പടക്കമാണ് ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Post a Comment

0 Comments