ലൈഫ് മിഷൻ സർവ്വേക്ക് അധ്യാപകരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണം കെ എ ടി ഫ്

LATEST UPDATES

6/recent/ticker-posts

ലൈഫ് മിഷൻ സർവ്വേക്ക് അധ്യാപകരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണം കെ എ ടി ഫ്

 

കാസർകോട്: മധ്യവേനലവധിക്കാലത്ത് മൂല്യനിർണ്ണയം . പ്രമോഷൻ ലിസ്റ്റ് തയ്യാറാക്കൽ
ഓൺലൈൻ പഠന പ്രവർത്തനങ്ങൾ. തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഉണ്ടായിരിക്കെ അധ്യാപനവുമായി യാതൊരു ബന്ധവുമില്ലാത്ത ലൈഫ് മീഷൻ സർവ്വേക്ക് അധ്യാപകരെ നിയോഗിക്കാൻ ഭരണകൂടം നടത്തുന്ന നീക്കം പ്രതിഷേധാർഹമാണെന്നും ഈ തീരുമാനത്തിൽ നിന്നും  പിൻമാറണമെന്നും കേരളാ അറബിക് ടീച്ചേർസ് ഫെഡറേഷൻ  ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി യോഗം പ്രസിഡണ്ട് പി.പി. നസീമ ടീച്ചറുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രവർത്തക സമിതിയംഗം യഹ്യാ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സർവ്വീസിൽ നിന്നും വിരമിക്കുന്ന നാസർ മാസ്റ്ററെ മൊമന്റോ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ഷഹീദ് സ്യാഗതം പറഞ്ഞു. സംസ്ഥാന കൗൺസിലർ മുഹമ്മദലി പൈക്ക, നൗഫൽ ഹുദവി, നൗഷാദ് ബി.എച്ച്. ശൗക്കത്തലി, ബഷീർ ടി.കെ.മുഹമ്മദ് ടി. യൂസഫ് . അബൂഹനീഫ അലി അക്ബർ അബ്ദുൾ നാസർ പ്രസംഗിച്ചു.


Post a Comment

0 Comments