ബുധനാഴ്‌ച, ഏപ്രിൽ 06, 2022

 

കൊല്ലം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം. പത്തനാപുരം, പിറവന്തൂര്‍, പട്ടാഴി മേഖലകളിലാണ് ഭൂചലനമുണ്ടായത്. രാത്രി 11.36നാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോർട്ടുകള്‍. പ്രദേശത്ത് വലിയ ശബ്ദം കേട്ടതായും 20, 40 സെക്കന്‍ഡ് വരെ ഭൂചലനമുണ്ടായെന്നുമാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ