മുക്കൂട് പാലം യാഥാർത്ഥ്യമാകുന്നു; പാലം നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു

LATEST UPDATES

6/recent/ticker-posts

മുക്കൂട് പാലം യാഥാർത്ഥ്യമാകുന്നു; പാലം നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു

 



മുക്കൂട് : വർഷങ്ങളായുള്ള മുക്കൂട് നിവാസികളുടെ ആഗ്രഹമായ മുക്കൂട് പാലം യാഥാർഥ്യമാകുന്നു. കഴിഞ്ഞ ബഡ്ജറ്റിൽ പത്തു കോടി രൂപയാണ് സംസ്ഥാന സർക്കാർ മുക്കൂട് പാലത്തിന് വേണ്ടി പ്രഖ്യാപിച്ചത് . ദിവസവും നൂറു കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഈ പാലത്തിൽ നിരവധി വാഹനങ്ങളും ദിവസവും കടന്നു പോവുന്നുണ്ട് . വർഷങ്ങൾക്ക് മുമ്പ് നാട്ടുകാർ പിരിവെടുത്ത് നിർമ്മിച്ച പാലം ഏതു നിമിഷവും തകർന്നു വീഴാവുന്ന അപകട അവസ്ഥയിലായിരുന്നു . ഈ ദുരവസ്ഥയ്ക്കാണ് ഇതോടു കൂടി പരിഹാരമാവുന്നത് . കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎൽഎ ഇ ചന്ദ്രശേഖരൻറെ  ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് പാലം ഇപ്പോൾ യാഥാർഥ്യമാവാൻ പോകുന്നത് . 

മുക്കൂട് പാലം യാഥാർഥ്യമാക്കാൻ മുഴുവൻ ജനങ്ങളുടെയും പരിപൂർണ്ണ സഹായ സഹകരണങ്ങൾ ആവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു . മുക്കൂട് പാലം നിർമ്മാണ കമ്മിറ്റി രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം . യോഗത്തിൽ വെച്ച് 1001 അംഗ നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു .


പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ അധ്യക്ഷം വഹിച്ചു . ഇ: ചന്ദ്രശേഖരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു . പള്ളിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്നിൻ വഹാബ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി പുഷ്പ , അജാനൂർ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.മീന , അജാനൂർ പഞ്ചായത്ത് മെമ്പർമാരായ എം.ബാലകൃഷ്ണൻ, ഹാജിറ സലാം , പി മിനി , എ. കൃഷ്ണൻ , കെ.വി കൃഷ്ണൻ , കെ രാജേന്ദ്രൻ , ബഷീർ കല്ലിങ്കാൽ , അബ്ദുൽ റഹ്മാൻ മാസ്റ്റർ , അഷ്‌റഫ് , പി കെ അബ്ദുല്ല , എ തമ്പാൻ എന്നിവർ പ്രസംഗിച്ചു .


മുഖ്യ രക്ഷാധികാരികളായി എം എൽ എമാരായ ഇ. ചന്ദ്രശേഖരൻ ( കാഞ്ഞങ്ങാട് ) , സി എച്ച് കുഞ്ഞമ്പു ( ഉദുമ ) എന്നിവരെയും , ചെയർമാനായി എം.കുമാരൻ ( പ്രസിഡന്റ് , പള്ളിക്കര ഗ്രാമ പഞ്ചായത്ത് ), ജനറൽ കൺവീനറായി ടി ശോഭ (പ്രസിഡന്റ് , അജാനൂർ ഗ്രാമ പഞ്ചായത്ത്) , വർക്കിങ് ചെയർമാനായി കെ സബീഷ് (വൈ: പ്രസിഡന്റ് , അജാനൂർ ഗ്രാമപഞ്ചായത്ത് ) , ജോയിന്റ് കൺവീനറായി എം ബാലകൃഷ്ണൻ (മെമ്പർ , അജാനൂർ ഗ്രാമ പഞ്ചായത്ത്) , കോർഡിനേറ്ററായി രാജേന്ദ്രൻ കോളിക്കര എന്നിവരെയും തിരഞ്ഞെടുത്തു .


*വൈസ് പ്രസിഡന്റുമാർ*

----------------------------------------

എം.ജി. പുഷ്പ

ഹാജിറ സലാം 

പി.എ. ശകുന്തള

ബഷീർ കല്ലിങ്കാൽ 

മാട്ടുമ്മൽ ഹസ്സൻ ഹാജി 

മുഹമ്മദ് കുഞ്ഞി


*കൺവീനർന്മാർ*

===================

റിയാസ് അമലടുക്കം

ഒ.മോഹനൻ

റിയാസ് മുക്കൂട്

എ. ഗംഗാധരൻ

കെ.എം. ഗംഗാധരൻ

ഗംഗാധരൻ പള്ളിക്കാപ്പിൽ

Post a Comment

0 Comments