ഒന്നിലധികം ഹാന്റ് ബാഗേജുകൾ അനുവദിക്കില്ല; എയർ ഇന്ത്യ

LATEST UPDATES

6/recent/ticker-posts

ഒന്നിലധികം ഹാന്റ് ബാഗേജുകൾ അനുവദിക്കില്ല; എയർ ഇന്ത്യ




യാത്രക്കാർ ഒന്നിലധികം ഹാന്റ് ബാഗേജുകൾ  കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ്. ഇനി മുതൽ115 സെന്റീമീറ്റർ വരെ നീളവും വീതിയും ഉയരവുമുള്ള ബാഗേജുകൾ മാത്രമായിരിക്കും അനുവദിക്കുക.  എന്നാൽ  പ്രത്യേക സുരക്ഷാ സാഹചര്യങ്ങൾ ഉണ്ടായാൽ ഹാന്റ് ബാഗേജുകളുടെ വലിപ്പം ഇനിയും കുറയ്ക്കുമെന്നും കയ്യിലുണ്ടായിരിക്കുന്ന എല്ലാ സാധനങ്ങളും നിർദിഷ്ട സുരക്ഷാ പരിശോധനകൾക്ക്  വിധേയമാക്കണമെന്നും അറിയിച്ചു.


എന്നാൽ സ്ത്രീകളുടെ ഹാന്റ് ബാഗ്, ഓവർകോട്ട് അല്ലെങ്കിൽ റാപ്, ബ്ലാങ്കറ്റ്, ക്യാമറ, ബൈനോക്കുലർ, വായിക്കാനുള്ള സാധനങ്ങൾ, കുട, വാക്കിങ് സ്റ്റിക്ക്, യാത്ര ചെയ്യുന്ന കുട്ടികൾക്ക് യാത്രയ്ക്കിടയിൽ കഴിക്കേണ്ട ഭക്ഷണം, കുട്ടികളുടെ ബാസ്‌കറ്റ്, മടക്കിവെയ്ക്കാവുന്ന വീൽ ചെയർ, ക്രച്ചസ്, ബ്രെയ്‌സ്, ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങുന്ന ഗിഫ്റ്റ് സാധനങ്ങൾ, ലാപ്‌ടോപ് കൊണ്ടുപോകുന്നതിനുള്ള ബാഗ് തുടങ്ങിയവയ്ക്ക് ഇതിൽ നിന്ന്  ഇളവ് നൽകിയിട്ടുണ്ട്.

Post a Comment

0 Comments