വെള്ളിയാഴ്‌ച, ഏപ്രിൽ 08, 2022


കർണാടക വിജയന​ഗരയിൽ എയർ കണ്ടീഷണർ (എ.സി) പൊട്ടിത്തെറിച്ച് ഒരുകുടംബത്തിലെ നാലുപേർ മരിച്ചു. വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി. ചന്ദ്രകല (38), മകൻ അദ്വിക് (6), മകൾ പ്രേരണ (8) എന്നിവരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 


കുടുംബം ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. കഴിഞ്ഞ ദിവസം അർധരാത്രിയാണ് സംഭവം. എ സി വെന്റിലേറ്ററിൽ നിന്ന് വാതകം ചോർന്നതിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. വീടുമുഴുവൻ കത്തിനശിച്ച നിലയിലാണ്. വിജയന​ഗര ജില്ലയിലെ മരിയമ്മനഹള്ളി എന്ന സ്ഥലത്താണ് സംഭവം. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ