എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി 'തജ്ദീർ' റംസാൻ ക്യാമ്പയിന്റെ ഭാഗമായി 'മജ്‌ലിസ്' പരിപാടി സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി 'തജ്ദീർ' റംസാൻ ക്യാമ്പയിന്റെ ഭാഗമായി 'മജ്‌ലിസ്' പരിപാടി സംഘടിപ്പിച്ചു

 

വിശ്വാസം-നിരാസം ചരിത്രത്തിലൂടെ പ്രമേയത്തിൽ എം.എസ്.എഫ്  കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി 
'തജ്ദീർ' റംസാൻ ക്യാമ്പയിന്റെ ഭാഗമായി 'മജ്‌ലിസ്' പരിപാടി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഇസ്ലാമിക് സെന്റർ ഹാളിൽ നടന്ന പരിപാടി എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ജംഷീദ്‌ ചിത്താരിയുടെ  അദ്യക്ഷതയിൽ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് വൈസ്.പ്രസിഡന്റ് ടി.അന്തുമാൻ സാഹിബ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളിൽ മത നൈരാശ്യവും നവലിബറലിസവും അധികരിച്ചു വരുന്ന പുതിയകാലത്ത്  വിദ്യാർത്ഥികളിൽ സ്വതബോധം ഉണർത്താൻ ഉതകുന്ന രീതിയിലുള്ള  പ്രവർത്തനം നടത്തണമെന്ന്  അദ്ദേഹം പറഞ്ഞു.ഹാഫിള് നജീബ് സൗത്ത് ചിത്താരി ഖിറാഅത്ത് പാരായണം ചെയ്തു. എം.എ സൈക്കോളജി സ്കോളർ അഹമ്മദ് സഫ്വാൻ പ്രമേയ പ്രഭാഷണം നടത്തി.

ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്, പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എ.പി മൊയ്‌തു സാഹിബ് എന്നീ മഹാരതന്മാരെ അനുസ്മരിച്ചുകൊണ്ട് മണ്ഡലം സെക്രട്ടറി അയാസ് നമ്പ്യാർ കൊച്ചി പ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് റംഷീദ്‌ തോയമ്മൽ,മണ്ഡലം വൈസ്.പ്രസിഡന്റ് തൻവീർ മീനാപ്പീസ്,ദിൽഷാദ് ആവിയിൽ, മണ്ഡലം  സെക്രട്ടറി സക്കരിയ കല്ലഞ്ചിറ,യാസീൻ മീനാപ്പീസ്, റാസിക്ക് കള്ളാർ, റമീസ് ബളാൽ,തൗഫീഖ് പനത്തടി, ഫർഹാൻ മുട്ടുംതല, ജംഷാദ് മുട്ടുംതല എന്നിവർ ആശംസ അർപ്പിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് ബല്ലാക്കടപ്പുറം സ്വാഗതം ട്രഷറർ ആഷിഖ് അടുക്കം നന്ദിയും പറഞ്ഞു.

Post a Comment

0 Comments