നീലേശ്വരം പൈനി തറവാട്ടിൽ ശനിയാഴ്ച പുനഃപ്രതിഷ്ഠ നടത്തി; ഞായറാഴ്ച തെയ്യം കെട്ടുൽസവം

LATEST UPDATES

6/recent/ticker-posts

നീലേശ്വരം പൈനി തറവാട്ടിൽ ശനിയാഴ്ച പുനഃപ്രതിഷ്ഠ നടത്തി; ഞായറാഴ്ച തെയ്യം കെട്ടുൽസവം

 



നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്ടിൽ ശനിയാഴ്ച പുനഃപ്രതിഷ്ഠാ ചടങ്ങ് നടത്തി.

തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് വിവിധ താന്ത്രിക, പൂജാ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. വെള്ളിയാഴ്ച വൈകിട്ട് തുടങ്ങിയ താന്ത്രിക ചടങ്ങുകളുടെ ഭാഗമായി ശനിയാഴ്ച രാവിലെ മുതൽ  മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, ബിംബശുദ്ധി, കലശപൂജ, ആചാര്യവരണം എന്നിവ നടത്തി രാവിലെ 11. 30 നും 12.30 നും മധ്യേയാണ് പുനപ്രതിഷ്ഠ നടത്തിയത്. ഉച്ചപൂജയ്ക്ക്  ശേഷം അന്നദാനവുമുണ്ടായി ശനിയാഴ്ച രാത്രി തെയ്യം കൂടുന്നതോടെ

 തെയ്യം കെട്ടുത്സവവും തുടങ്ങും തുടർന്ന് കുളിച്ചു തോറ്റങ്ങളും അന്തിത്തെയ്യങ്ങളും അരങ്ങിലെത്തും. ഞായറാഴ്ച

രാവിലെ മുതൽ ചുളിയാർ ഭഗവതി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, വിഷ്ണുമൂർത്തി തെയ്യക്കോലങ്ങൾ അരങ്ങിലെത്തും.ഉച്ചയ്ക്ക് 2 മണിക്ക് മൂവാളംകുഴി ചാമുണ്ഡിയുടെ പുറപ്പാട്.  തുടർന്നുള്ള ദിവസങ്ങളിൽ പുതിയ ഭഗവതിയുടെ പ്രാർത്ഥനാ കളിയാട്ടവുമുണ്ടാകും.


Post a Comment

0 Comments