രാത്രി ഭാര്യയെ അയയ്ക്കണമെന്ന മേലുദ്യോഗസ്ഥന്റെ ഭീഷണി; 45കാരന്‍ സ്വയം തീകൊളുത്തി മരിച്ചു

LATEST UPDATES

6/recent/ticker-posts

രാത്രി ഭാര്യയെ അയയ്ക്കണമെന്ന മേലുദ്യോഗസ്ഥന്റെ ഭീഷണി; 45കാരന്‍ സ്വയം തീകൊളുത്തി മരിച്ചു

 


മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ 45 വയസുകാരനായ ഗോകുല്‍ പ്രസാദാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. സ്ഥലം മാറ്റത്തിനായി അപേക്ഷിച്ച ഗോകുലിനോട് മേലുദ്യോഗസ്ഥന്‍ രാത്രി ഭാര്യയെ അയയ്ക്കാന്‍ ആവശ്യപ്പെട്ടതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം. ഉത്തര്‍പ്രദേശ് പവര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരനാണ് ഗോകുല്‍പ്രസാദ്. സംഭവവുമായി ബന്ധപ്പെട്ട് ജൂനിയര്‍ എഞ്ചിനീയര്‍ നാഗേന്ദ്ര കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. മറ്റൊരു ക്ലര്‍ക്കിനേയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. 

തീകൊളുത്തുന്നതിന് മുന്‍പായി ഗോകുല്‍ ചിത്രീകരിച്ച സെല്‍ഫി വിഡിയോയിലാണ് മേലുദ്യോഗസ്ഥനെക്കുറിച്ച് ഗുരുതരമായ ആരോപണമുള്ളത്. തന്നെയും കുടുംബത്തേയും അധിക്ഷേപിച്ച മേലുദ്യോഗസ്ഥനെതിരെ പൊലീസിനെ സമീപിച്ചിട്ടുപോലും ഫലമുണ്ടായില്ലെന്നും വിഡിയോയിലൂടെ ഇയാള്‍ ആരോപിച്ചിട്ടുണ്ട്.


കഴിഞ്ഞ മൂന്ന് വര്‍ഷമായി ജൂനിയര്‍ എഞ്ചിനീയര്‍ തന്റെ ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിച്ചുവരികയായിരുന്നെന്ന് ഇയാളുടെ ഭാര്യയും പരാതിപ്പെട്ടിട്ടുണ്ട്. തൊഴില്‍ ചൂഷണവും പീഡനവും സഹിക്കവയ്യാതെ ഇാള്‍ വിഷാദ രോഗത്തിലാകുകയും മരുന്നുകള്‍ കഴിക്കുകയും ചെയ്തുവന്നിരുന്നതായി ഭാര്യ പറഞ്ഞു. സഹികെട്ട് സ്ഥലം മാറ്റം ആവശ്യപ്പെട്ടപ്പോള്‍ മേലുദ്യോഗസ്ഥന്‍ അസഭ്യം പറഞ്ഞെന്നും രാത്രി ഭാര്യയെ തന്റെ കിടപ്പറയിലേക്ക് അയച്ചാല്‍ മാത്രം ട്രാന്‍സ്ഫര്‍ തരാമെന്ന് പറയുകയും ചെയ്തതോടെ ജൂനിയര്‍ ഓഫിസറിന്റെ കാര്യാലയത്തിന് മുന്നില്‍ വച്ച് ഇയാള്‍ തന്റെ ശരീരത്തില്‍ ഡീസല്‍ ഒഴിച്ച് തീകൊളുത്തി മരിക്കുകയായിരുന്നു.

Post a Comment

0 Comments