കൊളവയലിൽ സിപിഎം-ബിജെപി സംഘർഷം; 3 പേർക്ക് പരിക്ക്; 24 പേർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

LATEST UPDATES

6/recent/ticker-posts

കൊളവയലിൽ സിപിഎം-ബിജെപി സംഘർഷം; 3 പേർക്ക് പരിക്ക്; 24 പേർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

 



കാഞ്ഞങ്ങാട്: അജാനൂർ മാണിക്കോത്ത് കൊളവയലിൽ സി പി എം - ബി ജെ പി സംഘർഷം ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. നരഹത്യാശ്രമത്തിന് 24 സി പി എം പ്രവർത്തകരുടെ പേരിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു

ബി ജെ പി പ്രവർത്തകൻ കൊളവയൽ മൊട്ടമ്മൽ എം.ബരീഷിൻ്റെ 29 പരാതിയിൽ സി പി എം പ്രവർത്തകരായ നിശാന്ത്‌, അഖിൽ ,നിശാന്ത്, രാഗേഷ് ഉൾപ്പെടെ 24 സി പി എം പ്രവർത്തകർക്കെതിരെയാണ് കേസ്.

രാഷ്ട്രീയ വിരോധം മൂലം സുഹൃത്തുക്കളായ കൊളവയലിലെ സുഭാഷ് 30, രാഘേഷ് 30 എന്നിവരെയും തന്നെയും രാത്രി 12 മണിക്ക് ശേഷം കൊളവയൽ സാഫോൺ ക്ലബ്ബ് പരിസരത്ത് ആക്രമിച്ചതായാണ് പരാതി.

ഇരുമ്പ് കമ്പി ഉപയോഗിച്ച് പുറത്തും പഞ്ച് ഉപയോഗിച്ച് തലക്കും ഇടിച്ച് ആക്രമിച്ചെന്നാണ് പരാതി

Post a Comment

0 Comments