ഒന്നര ലക്ഷം മുടക്കി സ്കൂളിൽ സ്ഥാപിച്ച സിസിടിവി ക്യാമറ മോഷ്ടിച്ചു; 18കാരൻ അറസ്റ്റിൽ

ഒന്നര ലക്ഷം മുടക്കി സ്കൂളിൽ സ്ഥാപിച്ച സിസിടിവി ക്യാമറ മോഷ്ടിച്ചു; 18കാരൻ അറസ്റ്റിൽ

 



കൊല്ലം: ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന സി.സി.ടി.വി ക്യാമറ മോഷ്ടിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി പലമുറ്റത്ത് വീട്ടിൽ രാജീവ് (18) നെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടാം തീയതി രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. താമരക്കുടി ശിവവിലാസം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറകളാണ് മോഷ്ടിക്കപ്പെട്ടത്.


സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മെമ്പറായ സന്തോഷിന്റെ പരാതിയിന്മേലാണ് കൊട്ടാരക്കര പോലീസ് കേസ് എടുത്തത്. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ ജോൺസൻ, കെ.എസ് ദീപു, ഹബീബ് എസ്.എം, എ.എസ്.ഐ അജയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments