ഹൊസ്ദുർഗ് കടപ്പുറത്ത് ബിജെപി-സിപിഎം സംഘർഷം

LATEST UPDATES

6/recent/ticker-posts

ഹൊസ്ദുർഗ് കടപ്പുറത്ത് ബിജെപി-സിപിഎം സംഘർഷം

 



കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് കടപ്പുറത്ത് ബിജെപി- സിപിഎം സംഘർഷാവസ്ഥ. യുവാവിൻ്റെ ദേഹത്ത് ചില്ലുകൊണ്ട് മുറിവേൽപ്പിച്ചു. കഴിഞ്ഞ കഴിഞ്ഞ ദിവസമാണ് സംഭവം.   ചെഗുവേര ക്ലബ്ബ് വാർഷികാഘോഷം നടക്കുന്ന സ്ഥലത്ത് ആർ.എസ്.എസ്. പതാക നാട്ടിയതിനെ ചോദ്യം ചെയ്തതിനാണ് സി.പി.എം പ്രവർത്തകൻ പി.വി. പ്രമോദിൻ്റെ 40 ദേഹത്ത് കുപ്പി കൊണ്ട് മുറിവേൽപ്പിച്ചത്. ഇടതു ഭാഗം കഴുത്തിൽ ചില്ല് ഉപയോഗിച്ച് വലിച്ച് മുറിവേൽപ്പിക്കുകയായിരുന്നു.  പ്രമോദിൻ്റെ പരാതിയിൽ  ബിജെപി പ്രവർത്തകരായ ബൈജു,  ബിജു എന്നിവർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. സി പി എം നിയന്ത്രണത്തിലുള്ള ചെഗുവേര ക്ലബ്ബ് വാർഷികം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ആർഎസ്എസ് പതാക മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ ആർ എസ്.എസ് പ്രവർത്തകർ മുറിവേൽപ്പിച്ചെന്നാണ് പരാതി.

ബി ജെ പി പ്രവർത്തകൻ വി.വി.ബൈജുവിൻ്റെ 35പരാതിയിൽ സിപിഎം പ്രവർത്തകരായ ആദർശ്, സുധീഷ്, വിനീഷ്, പ്രമോദ് ,മനോജ് എന്നിവർക്കെതിരെയും  കേസെടുത്തു. ബിജെപി പതാക സ്ഥാപിച്ചതുമായി ബന്ധപ്പെട്ട്  സിപിഎം പ്രവർത്തകർ  ആക്രമിച്ചെന്നാണ് പരാതി.മുളവടി കൊണ്ടും കൈ കൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചെന്ന് പരാതിപ്പെട്ടു

Post a Comment

0 Comments