കോട്ടയം: ജില്ലയിൽ 12 വയസുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ. പാമ്പാടി കുന്നേപ്പാലം അറയ്‌ക്കപറമ്പിൽ മാധവ് ആണ് മരിച്ചത്. മാതാപിതാക്കളോട് പിണങ്ങിയ മാധവ് വീട്ടിൽ ഉണ്ടായിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പോലീസ് വ്യക്‌തമാക്കിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. തീ കൊളുത്തിയതിന് പിന്നാലെ പൊള്ളലേറ്റ മാധവിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 80 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി അധികൃതർ വ്യക്‌തമാക്കി.
പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്‌കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥിയാണ് മരിച്ച മാധവ്. മൃതദേഹം നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
0 Comments