ഞായറാഴ്‌ച, ഏപ്രിൽ 17, 2022



പാലക്കാട് ജില്ലയിലെ അൻപതോളം SDPI, RSS പ്രവർത്തകർ കരുതൽ തടങ്കലിൽ. കൊലപാതങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 20 ന് വൈകീട്ട് ആറു മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

വെള്ളിയാഴ്ചയും ഇന്നലെയുമായി നടന്ന രണ്ട് അരുംകൊലകളിലെ അന്വേഷണങ്ങളില്‍ നിര്‍ണായക വഴിത്തിരിവ്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെത്തിയ ബൈക്കിന്‍റെ ഉടമകളെ തിരിച്ചറിഞ്ഞു. മൂന്ന് ബൈക്കുകളിലായെത്തിയ ആറുപേരെക്കുറിച്ചുള്ള സൂചനയും പൊലീസ് ലഭിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ നിര്‍ണായക പ്രതിയെന്ന് സംശയിക്കുന്ന രമേശിനായി തിരച്ചില്‍ ഊര്‍ജിതം. പ്രതികളെത്തിയ രണ്ട് കാറുകളില്‍ ഒന്ന് വാടകയ്ക്കെടുത്തത് രമേശാണ്. സുബൈര്‍ വധക്കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യംചെയ്യല്‍ തുടരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ