തിങ്കളാഴ്‌ച, ഏപ്രിൽ 18, 2022

 



കാമുകി പ്രണയത്തില്‍ നിന്ന് പിന്‍മാറിയതില്‍ മനംനൊന്ത് യുവാവ് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മംഗളൂരു അഡയാറിലെ ആര്‍കെ ബില്‍ഡിംഗില്‍ സ്ഥാപിച്ചിട്ടുള്ള എയര്‍ടെല്‍ ടവറില്‍ കയറിയാണ് ബണ്ട്വാള്‍ സ്വദേശിയായ സുധീര്‍ കാഞ്ഞാറ ആത്മഹത്യാഭീഷണി മുഴക്കിയത്. കാമുകി അടുത്ത കാലത്തായി അടുപ്പം കാണിക്കാത്തതിനാല്‍ സുധീര്‍ യുവതിയുടെ വീട്ടില്‍ പോയിരുന്നു. പ്രണയത്തില്‍ നിന്ന് പിന്‍മാറുന്ന കാര്യം കാമുകി അറിയിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കായി. തുടര്‍ന്ന് കാമുകിയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ സുധീര്‍ മൊബൈല്‍ ടവറില്‍ കയറുകയായിരുന്നു. ഉയരത്തില്‍ എത്തിയ ശേഷം സുധീര്‍ താന്‍ ചാടുമെന്ന് വിളിച്ചുപറഞ്ഞു. ഇതിനിടെ ആളുകള്‍ ടവറിന് ചുറ്റും തടിച്ചുകൂടുകയും യുവാവിനോട് താഴെയിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ അഗ്നിശമന സേനാംഗങ്ങളുടെയും പൊലീസിന്റെയും ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്ക് സുധീര്‍ വഴങ്ങിയില്ല. ഫയര്‍ഫോഴ്സ് മുകളില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് ചാടാന്‍ തുനിഞ്ഞത് കൂടുതല്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ മറ്റ് മാര്‍ഗമില്ലാതെ പൊലീസ് കാമുകിയെ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. പെണ്‍കുട്ടി ടവറിന് മുകളിലേക്ക് നോക്കി ഉച്ചത്തില്‍ ഐ. ലവ് യൂ എന്ന് വിളിച്ചുപറഞ്ഞതോടെയാണ് സുധീര്‍ താഴെയിറങ്ങിയത്. തുടര്‍ന്ന് സുധീറിനെ ബണ്ട്വാള്‍ റൂറല്‍ പൊലീസിന് കൈമാറി

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ