ഗതാഗത നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കടുപ്പിച്ച് അബുദാബി

LATEST UPDATES

6/recent/ticker-posts

ഗതാഗത നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കടുപ്പിച്ച് അബുദാബി




രാജ്യത്തെ ഗതാഗത നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കടുപ്പിച്ച് അബുദാബി. റെ‍ഡ് സിഗ്നൽ മറികടന്നാൽ ഇനി മുതൽ വലിയ പിഴ നൽകേണ്ടി വരും. 10 ലക്ഷം രൂപ (50,000 ദിർഹം) വരെയാണ് പിഴ നൽകേണ്ടി വരുന്നത്. അത് കൂടാതെ അശ്രദ്ധമായി വാഹനം ഓടിക്കുന്നവർക്കും ഗുരുതര അപകടമുണ്ടാക്കുന്നവർക്കും ഈ പിഴ തന്നെ അടക്കേണ്ടി വരും എന്നാണ് അധികൃതർ നൽക്കുന്ന മുന്നറിയിപ്പ്.


അശ്രദ്ധമായ ഡ്രൈവിങ്, റെഡ് സിഗ്നൽ മറികടക്കൽ, മത്സരയോട്ടം, അവ്യകതമായ നമ്പർ പ്ലേറ്റ് അത്തരത്തിലുള്ള നിയമം ലംഘിച്ചാൽ പിഴ ഈടാക്കും. നിയമം ലംഘിച്ചാൽ വാഹനങ്ങൾ 30 ദിവസത്തിനുള്ളിൽ പിടിച്ചെടുക്കും. പിന്നീട് പിഴ അടച്ച് പുറത്തിറക്കാം. അല്ലെങ്കിൽ 3 മാസത്തിനുള്ളിൽ വാഹനം ലേലത്തിൽ വെക്കും.

Post a Comment

0 Comments