തിങ്കളാഴ്‌ച, ഏപ്രിൽ 18, 2022

 




68.64 മില്ല്യൺ ദിർഹം വിലമതിക്കുന്ന ഒരു ടണ്ണിലധികം മയക്കുമരുന്ന് ക്രിസ്റ്റൽ മെത്ത് കടത്താൻ ശ്രമിച്ചതിന് 10 പേരെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. ‘പാനൽ’ എന്ന ഓപ്പറേഷനിലൂടെ പിടികൂടിയ മയക്കുമരുന്നിന് ഏകദേശം 68.6 മില്ല്യൺ ദിർഹം വിലവരും.


സോളാർ പാനലുകളുടെ കയറ്റുമതിയിൽ ഒളിപ്പിച്ച് ദക്ഷിണ അമേരിക്കൻ രാജ്യത്ത് നിന്ന് യുഎഇയിലേക്ക് മയക്കുമരുന്ന് കടത്താൻ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. തുടർന്ന് പോലീസ് സംഘങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ