ബാഫഖി തങ്ങൾ ഇസ്ലാമിക്‌ സെന്റർ വിമൻസ് കോളേജിലെ വിദ്യാർത്ഥികൾക്കായി നിസ്ക്കാര മുറി ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

ബാഫഖി തങ്ങൾ ഇസ്ലാമിക്‌ സെന്റർ വിമൻസ് കോളേജിലെ വിദ്യാർത്ഥികൾക്കായി നിസ്ക്കാര മുറി ഉദ്ഘാടനം ചെയ്തു

 


കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ബാഫഖി തങ്ങൾ ഇസ്ലാമിക്‌ സെന്റർ  വിമൻസ് കോളേജിലെ വിദ്യാർത്ഥികൾക്കായി തന്റെ പിതാവ് മർഹൂം ആമു മുട്ടുംതല  മാതാവ് ഖദീജ ഹജ്ജുമ്മ എന്നിവരുടെ സ്മരണയിൽ നിർമ്മിച്ച നിസ്ക്കാര മുറിയുടെ ഉദ്ഘാടനം മുട്ടുംതല അബ്ദുള്ള ഹാജി നിർവഹിച്ചു. കോളേജ് ചെയർമാൻ ഹബീബ് കൂളിക്കാട് അധ്യക്ഷത വഹിച്ചു. ഹൈദ്രോസ് ജമാഅത്ത് ഖത്തീബ് ആസിഫ് ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

 കോളേജ് പ്രിൻസിപ്പൽ റസാഖ് ഫൈസി പല്ലാർ മുഖ്യപ്രഭാഷണം നടത്തി.കോളേജ് കമ്മിറ്റി ഭാരവാഹികളായ എം.എച്ച് മുഹമ്മദ് കുഞ്ഞി,ഷാഫി പി വി, സി.കെ ഇർഷാദ്, ജംഷീദ്‌ കുന്നുമ്മൽ,ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി ജന.സെക്രട്ടറി ഷറഫുദ്ദീൻ ബെസ്റ്റ് ഇന്ത്യ, ട്രഷറർ ബഷീർ മാട്ടുമ്മൽ,സെക്രട്ടറി മാരായ അബ്ദുല്ല ഹാജി പൂച്ചക്കാട്, അൻവർ ഹസ്സൻ,മുഹമ്മദ് കുഞ്ഞി തൊട്ടിയിൽ, മുഹമ്മദ് കുഞ്ഞി കുളത്തിങ്കാൽ, ത്വയ്യിബ് കൂളിക്കാട്,

സമീൽ റൈറ്റർ,ശരീഫ് മിന്ന, റാഷിദ് സി.കെ,ഹാറൂൻ സി എച്ച്‌,സി കെ അസീസ് എന്നിവർ ആശംസ നേർന്നു.ഹ്യൂമാനിറ്റീസ് കോമേഴ്സ് പ്ലസ് ടു പഠനത്തോടൊപ്പം ഫലിലാഹ് ഇസ്ലാമിക്ക് കോഴ്സ് അടങ്ങുന്ന മൂന്നാം ബാച്ചിലേക്കുള്ള അഡ്‌മിഷൻ ഉടൻ ആരംഭിക്കും

ജന.കൺവീനർ അബ്ദുറഹ്മാൻ കണ്ടത്തിൽ സ്വാഗതവും ട്രഷറർ ഷറഫുദ്ദീൻ ബെസ്റ്റ് ഇന്ത്യ നന്ദിയും പറഞ്ഞു.

Post a Comment

0 Comments