ഗർഭിണിയായ ഭാര്യയെ സഹായിക്കുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

LATEST UPDATES

6/recent/ticker-posts

ഗർഭിണിയായ ഭാര്യയെ സഹായിക്കുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

 

ഇടുക്കി ; ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു. കട്ടപ്പന പൂവേഴ്‌സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേൽ(39) ആണ് മരിച്ചത്. ഗർഭിണിയായ ഭാര്യയെ സഹായിക്കുന്നതിനിടെയാണ് അപകടം.

ഞായറാഴ്ച രാവിലെയാണ് സംഭവം. ഭാര്യ ഗർഭിണിയായതിനാൽ അടുക്കളയിൽ സഹായിക്കാൻ കയറിയതാണ് ഇയാൾ. രാവിലെ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ വലിയ ശബ്ദത്തോടെ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയിൽ വന്ന് ഇടിച്ചു.


തുടർന്ന് തലയ്‌ക്ക് പരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഉച്ചയോടെ യുവാവ് മരിച്ചു.



Post a Comment

0 Comments