ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റാല്‍ റെയില്‍വെ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

LATEST UPDATES

6/recent/ticker-posts

ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റാല്‍ റെയില്‍വെ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി



ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റാല്‍ റെയില്‍വെ നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. ലോക്കല്‍ ട്രെയിനുകള്‍ മുംബൈയുടെ ജീവനാഡികളാണെന്ന് നിരീക്ഷിച്ച കോടതി തിരക്കേറിയ ട്രെയിനില്‍ നിന്നും വീണ് ഒരാള്‍ക്ക് പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടു.


യാത്രയ്ക്കിടെ വീണ് ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ 75കാരനായ യാത്രക്കാരന് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ജസ്റ്റിസ് ഭാരതി ദാംഗ്രെ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണണമെന്ന റെയില്‍വെയുടെ വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.


ദൈനംദിന ജോലിയുടെ ഭാഗമായി തിരക്കേറിയ ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെ അപകടമുണ്ടാല്‍ അത് അപ്രതീക്ഷിത സംഭവത്തിന്റെ പരിധിയില്‍ വരാതിരിക്കാന്‍ കാരണങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന റെയില്‍വെയുടെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Post a Comment

0 Comments