വിജയ് ബാബു ബെംഗളൂരു വഴി ദുബായിലേക്കു കടന്നു

LATEST UPDATES

6/recent/ticker-posts

വിജയ് ബാബു ബെംഗളൂരു വഴി ദുബായിലേക്കു കടന്നു

കൊച്ചി• നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായതോടെ വിജയ് ബാബു ദുബായിലേക്കു കടന്നതായി പൊലീസ്. കഴിഞ്ഞ ഞായറാഴ്ച (24) ബെംഗളൂരു വഴി വിജയ് ബാബു യുഎഇയിലേക്കു പോയതായാണു വിവരം. കീഴടങ്ങാതെ നടനു മറ്റു വഴികളില്ലെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.

പരാതിയിൽ കഴമ്പുണ്ടെന്ന് ഓരോ നിമിഷവും തെളിയുന്നതായും കമ്മിഷണർ പറഞ്ഞു. യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചു. അറസ്റ്റ് അനിവാര്യമാണെന്നും നാഗരാജു പറഞ്ഞു. വിജയ് ബാബുവിന്റെ ഫ്ലാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.

വിജയ് ബാബുവിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിരുന്നു. സിനിമാ മേഖലയിൽനിന്നുള്ള ചില സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടത്തി. നടന്റെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കുമെന്നും വിവരമുണ്ട്.
 

Post a Comment

0 Comments