ഉദുമ പള്ളത്ത് ഓട്ടോറിക്ഷക്ക് പിന്നിൽ ലോറിയിടിച്ച് യുവാവ് മരണപ്പെട്ടു; പിതാവ് ഗുരുതരാവസ്ഥയിൽ

ഉദുമ പള്ളത്ത് ഓട്ടോറിക്ഷക്ക് പിന്നിൽ ലോറിയിടിച്ച് യുവാവ് മരണപ്പെട്ടു; പിതാവ് ഗുരുതരാവസ്ഥയിൽ



കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് കാസർഗോഡ് കെ എസ് ടി പി റോഡിൽ ഉദുമ പള്ളത്ത്  ഓട്ടോറിക്ഷക്ക് പിന്നിൽ ലോറിയിടിച്ച് യുവാവ് തൽക്ഷണം മരണപ്പെട്ടു. ഗുരുതര പരിക്കുകളോടെ പിതാവിനെ മംഗ്ളൂരുആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടം. കാസർഗോഡ് പച്ചക്കറി വിതരണം ചെയ്യുന്നതിനായി കാഞ്ഞങ്ങാട്ടെ മാർക്കറ്റിൽനിന്ന് പച്ചക്കറി ശേഖരിക്കാൻ ഓട്ടോയിൽ വരികയായിരുന്നു പിതാവും മകനും. അണങ്കൂർ ടിപ്പുനഗറിലെ ആമീൻ 25 ആണ് മരണപ്പെട്ടത്. പിതാവ് മുഹമ്മദിനാണ് ഗുരുതരമായി പരിക്കേറ്റത്. കാഞ്ഞങ്ങാട് പച്ചക്കറി മാർക്കറ്റിൽ നിന്നും പതിവായി പച്ചക്കറി ശേഖരിച്ച് കാസർഗോഡ് ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന ജോലിയാണ് മുഹമ്മദിനും മരണപ്പെട്ട ആ മീനും പതിവുപോലെ ഇന്നുരാവിലെയും പച്ചക്കറി ശേഖരിക്കാൻ കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു അപകടത്തിൽ ഓട്ടോ റിക്ഷ പൂർണമായും തകർന്നു. ലോറി ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്.തു താഹിറയാണ് അമീറിൻ്റെ മാതാവ്. സഹോദരങ്ങൾ; ഹാഷിർ ,'റസ് മിയ ,സ അദിയ തഹ്സീന. ബേക്കൽ പോലീസ് ഇൻസ്പെക്ടർ യുപിവിപിൻ  നടപടികൾ സ്വീകരിച്ചു

Post a Comment

0 Comments