പോക്‌സോ കേസ് പ്രതി കോടതിയില്‍ കുഴഞ്ഞുവീണു

LATEST UPDATES

6/recent/ticker-posts

പോക്‌സോ കേസ് പ്രതി കോടതിയില്‍ കുഴഞ്ഞുവീണു



പോക്‌സോ കേസിലെ രണ്ടാം പ്രതി  കോടതിയില്‍ കുഴഞ്ഞുവീണു. പെരിന്തല്‍മണ്ണ മാളിയേക്കല്‍ ജോണ്‍സണ്‍(50) ആണ് മുട്ടം ജില്ലാ കോടതിയില്‍ കുഴഞ്ഞു വീണത്. ഇയാളെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  


പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി കുമാരമംഗലം മംഗലത്ത് രഘു(51)വിനെയും രണ്ടാം പ്രതി ജോണ്‍സനെയും  തുടരന്വേഷണത്തിനു വേണ്ടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ കഴിഞ്ഞദിവസം കോടതി പരിഗണിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.


 പ്രതികള്‍ രണ്ട് പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മുട്ടം ജില്ലാ ജയിലിലായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയടക്കം ഇതുവരെ എട്ടുപേര്‍ കേസില്‍ അറസ്റ്റിലായി. മറ്റ് പ്രതികളെ കണ്ടെത്താന്‍ കൂടുതല്‍ ചോദ്യംചെയ്യലിന് വിധേയമാക്കേണ്ടതുണ്ടെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി വി വഹിദ കോടതിയെ ബോധിപ്പിച്ചു. ഒന്നാം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍വിട്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി നിക്‌സന്‍ എം ജോസഫ് ഉത്തരവായി. രണ്ടാംപ്രതി ആശുപത്രിയില്‍നിന്ന് തിരികെ എത്തിയശേഷം കസ്റ്റഡി അപേക്ഷ വീണ്ടും പരിഗണിക്കും.

Post a Comment

0 Comments