കാഞ്ഞങ്ങാട്: അതിഞ്ഞാൽ കെ.എസ്.ടി.പി ഹൈവേയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടം പൊളിഞ്ഞു വീഴാറായ നിലയിൽ പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു. വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ ദിവസേന നടന്നു പോകുന്ന സ്ഥലവും വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന വഴിയുമാണ് ഇത്.
അപകടഭീഷണി ഉയർന്ന സാഹചര്യത്തിൽ കെട്ടിടം അടിയന്തരമായി പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.എം. അഹ്മദ് അഷ്റഫ് ഹന്ന ജില്ലാ കലക്ടർക്ക് പരാതി നൽകി. പരാതി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രദേശവാസികൾ കെട്ടിടം എത്രയും വേഗം പൊളിച്ചുമാറ്റി അപകടസാധ്യത ഒഴിവാക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ