തിങ്കളാഴ്‌ച, മേയ് 02, 2022

 






കിറ്റ് വിതരണത്തിന്റെ ഉൽഘാടനം മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ കമ്മിറ്റി സെക്രട്ടറി കരീം മൈത്രി യൂണിറ്റ്  ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാലിന് നൽകി നിർവ്വഹിച്ചു




മാണിക്കോത്ത് : തൊഴിലാളികൾക്ക് താങ്ങായി തണലായി മോട്ടോർ തൊഴിലാളി യൂണിയൻ എസ് ടി യുമാണിക്കോത്ത്  യൂണിറ്റിന്റെ നേതൃത്വത്തിൽ നിലവിൽ യൂണിറ്റിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ഈ വർഷവും പെരുന്നാൾ കിറ്റ് നൽകി.

ചെറിയ പെരുന്നാൾ ദിനത്തിൽ പാചകം ചെയ്യാൻ ആവശ്യമായ പോത്തിറച്ചിയും ബിരിയാണി റൈസുമാണ് കിറ്റിൽ ഉൾപ്പെടുത്തിയത്. ഉദാരമതികളായ മാണിക്കേത്ത് പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ഈ പ്രവർത്തനം കാഴ്ച്ച വെച്ചത്.


മാണിക്കോത്ത് ലീഗ് ഓഫീസിൽ വെച്ച്  നടന്ന കിറ്റ് വിതരണ ചടങ്ങിന്റെ ഉൽഘാടനം മുസ്ലിം ലീഗ്  അജാനൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുബാറക് ഹസൈനാർ ഹാജി നിർവ്വഹിച്ചു ,കിറ്റ് വിതരണത്തിന്റെ ഉൽഘാടനം മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ കമ്മിറ്റി സെക്രട്ടറി കരീം മൈത്രി യൂണിറ്റ്  ജനറൽ സെക്രട്ടറി അഹമ്മദ് കപ്പണക്കാലിന് നൽകി നിർവ്വഹിച്ചു.

എസ് ടി യു മോട്ടോർ മാണിക്കോത്ത് യൂണിറ്റ് ആക്റ്റിം പ്രസിഡന്റ് അസീസ് മാണിക്കോത്ത് അദ്ധ്യക്ഷനായി സെക്രട്ടറി എം കെ സുബൈർ ചിത്താരി സ്വാഗതം പറത്തു . 



മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ കമ്മിറ്റി പ്രസിഡന്റ് മാണിക്കോത്ത് അബൂബക്കർ, ജനറൽ സെക്രട്ടറി ആസിഫ് ബദർ നഗർ ട്രഷറർ സലാം പാലക്കി, വൈസ് പ്രസിഡന്റ് സൺ ലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി മാണിക്കോത്ത്, പ്രവാസി ലീഗ് പഞ്ചായത്ത് കമ്മിറ്റി ട്രഷറർ മുഹമ്മദ് സുലൈമാൻ , മോട്ടോർ ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ശുക്കൂർ ബാവനഗർ മുട്ടുന്തല മുഹമ്മദ് കുഞ്ഞി ഹാജി, അൻസാർ ടി പി അന്തുമായി ബദർ നഗർ, മൂസ കൊവ്വൽ , എം കെ അബ്ദുൽ ഖാദർ,, സി വി മുഹമ്മദ്, നഫ്സി മജീദ് , അസീസ് മുല്ലപ്പൂ , മുഹമ്മദ് കുഞ്ഞി സി കെ , അലി ചെർക്കപ്പാറ, അന്ത്ക്ക ചിത്താരി, ഇബ്രാഹിം മുക്കൂട്, മുനീർ ചിത്താരി, നൗഷാദ് ബദർ നഗർ, കുഞ്ഞഹ്മദ് ചിത്താരി, സിദ്ധീഖ് ബദർ നഗർ, ഹനീഫ എം എ, ഷെരീഫ് ഫ്രൂട്ട് , സിദ്ധീഖ് പി വി, എം എ മൊയ്തീൻ തുടങ്ങിയവർ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ