റിഫയുടെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ്‍മോര്‍ട്ടം നടത്തും

LATEST UPDATES

6/recent/ticker-posts

റിഫയുടെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ്‍മോര്‍ട്ടം നടത്തും


കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ ദുബായിൽ മരിച്ച വ്ലോഗർ റിഫ മെഹ്നുവിന്റെ കബറടക്കിയ മൃതദേഹം ശനിയാഴ്ച പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. മാർച്ച് ഒന്നിന് പുലർച്ചെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടിലെത്തിച്ച മൃതദേഹം മൂന്നിന് രാവിലെ കബറടക്കുകയായിരുന്നു.
പുറത്തെടുക്കുന്ന മൃതദേഹം തഹസിൽദാർ ഇൻക്വസ്റ്റ് നടത്തും. തുടർന്ന് ഫൊറൻസിക് സംഘം ശാസ്ത്രീയ പരിശോധന നടത്തും. സാംപിളുകൾ ശേഖരിക്കും. റിഫയുടെ മരണത്തിൽ ഒട്ടേറെ സംശയങ്ങൾ ഉന്നയിച്ചു കുടുംബം നൽകിയ പരാതിയിലാണു കഴിഞ്ഞ ആഴ്ച പൊലീസ് അന്വേഷണം തുടങ്ങിയത്. റിഫയുടെ ഭർത്താവ് മെഹ്നാസിനെതിരെ കേസെടുത്തിട്ടുണ്ട്.
താമരശേരി ഡിവൈഎസ്പി ടി.കെ.അഷ്റഫാണു കേസ് അന്വേഷിക്കുന്നത്. ദുബായിൽ നടത്തിയ ഫൊറൻസിക് പരിശോധന പോസ്റ്റ്മോർട്ടമാണെന്ന് തെറ്റിദ്ധരിപ്പിച്ചതായി കുടുംബം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചു മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ആർഡിഒയുടെ അനുമതി ലഭിച്ചു.

Post a Comment

0 Comments