കാസർകോട്ടേക്ക് തമിഴ്നാട്ടിൽ നിന്ന് എത്തിച്ച 200 കിലോ പഴകിയ മത്സ്യം പിടികൂടി

LATEST UPDATES

6/recent/ticker-posts

കാസർകോട്ടേക്ക് തമിഴ്നാട്ടിൽ നിന്ന് എത്തിച്ച 200 കിലോ പഴകിയ മത്സ്യം പിടികൂടി

 



കാസർഗോഡ്: ജില്ലയിൽ നിന്ന് വൻതോതിൽ പഴകിയ മൽസ്യം പിടികൂടി. കാസർഗോഡ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്ന് ലോറിയിൽ ജില്ലയിലെ മാർക്കറ്റിൽ എത്തിച്ച മൽസ്യം പിടികൂടിയത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് 200 കിലോ പഴകിയ മൽസ്യം പിടിച്ചെടുത്തത്.


കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലയിലെ മാർക്കറ്റുകൾ കേന്ദ്രീകരിച്ചു വ്യാപകമായി പരിശോധന നടത്തുകയാണ്. അതേസയമം, സംസ്‌ഥാന വ്യാപകമായി കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പരിശോധനയിൽ 140 കിലോ ഇറച്ചിയും പഴകിയ മീനും ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തിരുന്നു. 1132 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.


ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പടെ ആകെ 110 കടകള്‍ പൂട്ടിച്ചു. 347 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതായും ആരോഗ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു.

Post a Comment

0 Comments