പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി യുഎഇ

LATEST UPDATES

6/recent/ticker-posts

പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി യുഎഇ



പാഴ്സൽ ക്ലെയിം ചെയ്യുന്നതിന് നാല് ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പുകാരിൽ നിന്നും വ്യാജ എസ്എംഎസ് സന്ദേശങ്ങളോ ഇമെയിലുകളോ ലഭിക്കുന്നത് സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ. സംശയം ഉണ്ടാകാതിരിക്കാൻ പ്രശസ്ത കൊറിയർ കമ്പനികളുടെ പേരും ലോ​ഗോയും ഉപയോ​ഗിച്ചാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുന്നത്. പൊലീസ് റിപ്പോർട്ടുകൾ പ്രകാരം നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. നിരവധി പേരുടെ അക്കൗണ്ടിൽ നിന്നും പണം പോയിട്ടുണ്ട്. 


ബാങ്ക് ഡാറ്റ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുത്.  വ്യാജലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അവയുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും പൊലീസ് അറിയിച്ചു. 

Post a Comment

0 Comments