കാസർകോട് ഷവർമ്മ സെന്റർ പൂട്ടിച്ചു

LATEST UPDATES

6/recent/ticker-posts

കാസർകോട് ഷവർമ്മ സെന്റർ പൂട്ടിച്ചു

കാസർകോട് : സംസ്ഥാനത്തെ ഹോട്ടലുകളിൽ ഞായറാഴ്ചയും പരിശോധന തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. കാസർകോട്, കോഴിക്കോട് എന്നീ ജില്ലകളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ കണ്ടെത്തി അടച്ചുപൂട്ടി. പഴകിയ ഭക്ഷ്യസാധനങ്ങളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്.

കാസർകോട് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഷവർമ്മ സെന്റർ ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചു. നഗരത്തിൽ പ്രവർത്തിക്കുന്ന കൊച്ചി ഷവർമ സെന്റർ ആണ് അധികൃതർ പൂട്ടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന പൂർത്തിയാക്കി.
കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച 20 ഹോട്ടലുകളിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന നടന്നത്. എട്ട് ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ചു. മാവൂർ റോഡ്,നരിക്കുനി, തീക്കുനി, ആയഞ്ചേരി, വില്ല്യാപ്പള്ളി, താമരശ്ശേരി,എന്നിവിടങ്ങളിലായാണ് പരിശോധന നടന്നത്.  വിൽപ്പനയ്‌ക്ക് വച്ചിരുന്ന 15 കിലോ ചീഞ്ഞ മത്സ്യം നശിപ്പിച്ചു. കുറ്റ്യാടി ഫുഡ്സേഫ്റ്റി ഓഫീസർ ഉന്മേഷ് പി ജി, കൊടുവള്ളി ഫുഡ് സേഫ്റ്റി ഓഫീസർ രേഷ്മ ടി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Post a Comment

0 Comments