റിഫയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് സമർപ്പിക്കും

LATEST UPDATES

6/recent/ticker-posts

റിഫയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് സമർപ്പിക്കും

ദുബായില്‍ ദുരൂഹ സാചര്യത്തില്‍ മരിച്ച വ്ലോഗര്‍ റിഫ മെഹ്നുവിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് സമര്‍പ്പിച്ചേക്കും. ആന്തരികാവയവങ്ങളുടെ രാസപരിശോധനയും ഇന്ന് നടക്കും. റിഫയുടെ ഖബറക്ക സമയത്ത് ഉണ്ടായിരുന്നവര്‍ അടക്കം കൂടുതല്‍ പേരുടെ മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

  

വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്‍റെ മരണത്തില്‍ ദുരൂഹതകളുടെ ചുരുളഴിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് കഴിയുമെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടല്‍. റിഫയുടെ മൃതദേഹം ഖബറിടത്തില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. 

Post a Comment

0 Comments