മൗവ്വൽ മഖാം ഉറൂസിന് നാളെ തുടക്കമാകും

LATEST UPDATES

6/recent/ticker-posts

മൗവ്വൽ മഖാം ഉറൂസിന് നാളെ തുടക്കമാകും

 



ബേക്കൽ: പ്രസിദ്ധമായ മൗവ്വൽ കുഞ്ഞഹ്‌മദ്‌ വലിയ്യുല്ലാഹി മഖാം ഉറൂസിന് മെയ് 10 ചൊവ്വാഴ്ച തുടക്കമാകും.

ഉറൂസിന്റെ ഭാഗമായി ചെയർമാൻ ശാഫി യൂസുഫ് പതാക ഉയർത്തി. സ്വദ്ർ മുഅല്ലിം ഹുസൈൻ മുസ്‌ലിയാർ മഖാം സിയാറത്തിന് നേതൃത്വം നൽകി.

മെയ് 10 ചൊവ്വാഴ്ച രാത്രി 8:30ന് സയ്യിദ് ഹുസൈൻ അൽബുഖാരി കൊളത്തൂർ സിയാറത്തിന് നേതൃത്വം നൽകും. തുടർന്ന് ജമാഅത്ത് പ്രസിഡന്റ് കെ.എം മൊയ്തീൻ കുഞ്ഞി ഹാജിയുടെ അദ്ധ്യക്ഷതയിൽ ഖത്വീബ് അബ്ദുന്നാസിർ അഹ്സനി മടവൂർ പരിപാടി ഉദ്ഘാടനം ചെയ്യും. അബ്ദുൽ അസീസ് അശ്റഫി പാണത്തൂർ മുഖ്യപ്രഭാഷണം നടത്തും.

കൺവീനർ ഇസ്മാഈൽ എം.എ അബ്ദുല്ല സ്വാഗതം പറയും. കെ.പി ഹുസൈൻ മുസ്‌ലിയാർലിയാർ, ഉമർ സഅദി ചെറുവത്തൂർ പ്രസംഗിക്കും.

മെയ് 11 ബുധനാഴ്ച രാത്രി 8:30ന് അബ്ദുന്നാസിർ അഹ്സനി മടവൂർ പ്രഭാഷണം നടത്തും. നസ്വീഹത്തിനും കൂട്ടുപ്രാർത്ഥനയ്ക്കും സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകും.

മെയ് 12 വ്യാഴാഴ്ച രാത്രി 8:30ന് അബ്ദുൽ കരീം സഖാഫി ഇടുക്കി പ്രഭാഷണം നടത്തും.

മെയ് 13 വെള്ളിയാഴ്ച രാത്രി 8:30ന് ശാകിർ ദാരിമി വളക്കൈ പ്രഭാഷണം നടത്തും.

മെയ് 14 ശനിയാഴ്ച രാത്രി 8:30ന് പേരോട് അബ്ദുർറഹ്‌മാൻ സഖാഫി പ്രഭാഷണം നടത്തും.

മെയ് 15 ഞായറാഴ്ച ളുഹ്ർ നിസ്കാരാനന്തരം മൗലിദ് പാരായണവും, അസ്വറിന് ശേഷം അന്നദാനവും നടക്കും

Post a Comment

0 Comments