പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ സർക്കാർ ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ സർക്കാർ ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ



പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ സർക്കാർ ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ ജിഷാദ്ബിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഇയാള്‍ പങ്കെടുത്തു എന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഏപ്രില്‍ പതിനാറിനു പാലക്കാട് മേലാമുറിയില്‍ വെച്ചാണ് ആര്‍എസ്എസ് നേതാവായ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നു ഇരുചക്ര വാഹനങ്ങളില്‍ എത്തിയ ആറുപേരാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകള്‍ കഴിയും മുന്‍പായിരുന്നു കൊലപാതകം.


Post a Comment

0 Comments