കിടപ്പ്​ രോഗിയായ വീട്ടമ്മയെ ഭർത്താവ്​ കഴുത്ത്​​ ഞെരിച്ച്​ കൊന്നു

LATEST UPDATES

6/recent/ticker-posts

കിടപ്പ്​ രോഗിയായ വീട്ടമ്മയെ ഭർത്താവ്​ കഴുത്ത്​​ ഞെരിച്ച്​ കൊന്നു


 ചെ​റു​തോ​ണി: ത​ള​ർ​ന്ന്​ കി​ട​പ്പി​ലാ​യ വീ​ട്ട​മ്മ​യെ ഭ​ര്‍ത്താ​വ് ക​ഴു​ത്ത്​ ഞെ​രി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി. ഇ​ടു​ക്കി ആ​ലി​ന്‍ചു​വ​ട് സ്വ​ദേ​ശി കാ​ലാ​യി​ക്ക​ല്‍ മു​നി​സ്വാ​മി​യു​ടെ ഭാ​ര്യ ര​ഞ്ജി​നി​യാ​ണ്​ (55) കൊ​ല്ല​പ്പെ​ട്ട​ത്. ചെ​റു​തോ​ണി​ക്ക് സ​മീ​പം ഗാ​ന്ധി​ന​ഗ​റി​ൽ ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ്​ സം​ഭ​വം. പ്ര​തി മു​നി​സ്വാ​മി​യെ (60) പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഭാ​ര്യ​യെ നോ​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടു​കൊ​ണ്ട് മു​നി​സ്വാ​മി ത​ന്നെ​യാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ഭാ​ര്യ സ്വാ​ഭാ​വി​ക​മാ​യി മ​രി​ച്ച​താ​യി മു​നി​സ്വാ​മി അ​യ​ല്‍വാ​സി​ക​ളെ അ​റി​യി​ച്ചു. ബ​ന്ധു​ക്ക​ള്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് പൊ​ലീ​സെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​ന്​ ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ക​ഴു​ത്ത്​ ഞെ​രി​ച്ച്​​ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന്​ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ തെ​ളി​ഞ്ഞ​തോ​ടെ മു​നി​സ്വാ​മി​യെ അ​റ​സ്റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

ര​ഞ്ജി​നി ആ​റു​മാ​സ​മാ​യി ത​ള​ര്‍ന്നു കി​ട​പ്പി​ലാ​ണ്. ഇ​വ​രും ഭ​ര്‍ത്താ​വും ഒ​റ്റ​ക്കാ​യി​രു​ന്നു താ​മ​സം. മു​നി​സ്വാ​മി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ്. 31 വ​ർ​ഷം മു​മ്പ്​ ചെ​ന്നൈ​യി​ൽ ചെ​മ്മീ​ൻ ക​മ്പ​നി​യി​ൽ ഒ​ന്നി​ച്ചു ജോ​ലി ചെ​യ്യു​മ്പോ​ഴു​ള്ള പ​രി​ച​യ​ത്തെ തു​ട​ർ​ന്നാ​ണ്​ കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ ര​ഞ്ജി​നി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. പി​ന്നീ​ട്​ ഇ​ടു​ക്കി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കു​ക​യാ​യി​രു​ന്നു. മ​ക്ക​ള്‍: സൗ​ന്ദ​ര്യ, സം​യു​ക്ത, സു​സ്മി​ത. മ​രു​മ​ക്ക​ള്‍: ഗി​രീ​ഷ്, മ​നു

Post a Comment

0 Comments