ലുലുമാളിന് എതിരായ തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷന്റെ നിലപാടിനെ തള്ളി തൃക്കാക്കരയിലെ ബി.ജെ.പി സ്ഥാനാർത്ഥി രംഗത്ത്

LATEST UPDATES

6/recent/ticker-posts

ലുലുമാളിന് എതിരായ തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷന്റെ നിലപാടിനെ തള്ളി തൃക്കാക്കരയിലെ ബി.ജെ.പി സ്ഥാനാർത്ഥി രംഗത്ത്

 


ലുലുമാളിന് എതിരായ തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷന്റെ നിലപാടിനെ തള്ളി തൃക്കാക്കരയിലെ ബി.ജെ.പി സ്ഥാനാർത്ഥി തന്നെ രംഗത്ത്. വികസനത്തിനു അനുകൂലമായ നിലപാടാണ് ബി.ജെ.പിക്കെന്നും, കേരളത്തിൽ ലുലുമാളിന് അനുകൂലമാണ് പാർട്ടിയുടെ നിലപാടെന്നുമാണ് എ.എൻ രാധാകൃഷ്ണൻ വ്യക്തമാക്കിയിരിക്കുന്നത്. തമിഴ് നാട്ടിൽ ലുലുമാൾ നിർമ്മിക്കാൻ ഒരു ഇഷ്ടിക പോലും ഇടാൻ സമ്മതിക്കില്ലന്ന, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസ്താവനയെ കുറിച്ച് അറിയില്ലന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതോടെ, ലുലു വിഷയത്തിൽ ബി.ജെ.പിക്കുള്ളിലെ രണ്ടു നിലപാടുകൾ കൂടിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചെറുകിട കർഷകരെ ബാധിക്കും എന്ന കാരണം പറഞ്ഞാണ് ബി.ജെ.പി തമിഴ് നാട് ഘടകം ലുലുമാൾ പദ്ധതിയെ എതിർത്തിരുന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മുൻകൈ എടുത്ത് ദുബായിൽ വച്ച് നടത്തിയ ചർച്ചയിലാണ് ലുലുമാൾ സംബന്ധമായ നിർണ്ണായക നീക്കമുണ്ടായിരുന്നത്. ബി.ജെ.പി കേരള ഘടകം നേതാവ് കൂടിയായ എ.എൻ രാധാകൃഷ്ണന്റെ പ്രതികരണത്തോടെ, ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നിലപാട് എന്താണെന്നാണ് ഇനി വ്യക്തമാകേണ്ടത്. യോഗിയുടെ യു.പിയിലും ലുലുമാൾ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

അതേസമയം, കെ റെയിൽ ഒരിക്കലും നടപ്പാകില്ലന്നും, തൃക്കാക്കരയിൽ നൂറ് ശതമാനവും വിജയം ഉറപ്പാണെന്നും എ.എൻ രാധാകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. പി.സി ജോർജ് പ്രചരണത്തിന് ഇറങ്ങുന്ന കാര്യത്തിൽ ഉടൻ തീരുമാനം അറിയാമെന്ന മറുപടിയാണ് ബി.ജെ.പി ഉപാധ്യക്ഷൻ നൽകിയിരിക്കുന്നത്. എക്സ്പ്രസ്സ് കേരളയ്ക്ക് അനുവദിച്ച പ്രതികരണം കാണുക.

Post a Comment

0 Comments