അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്; റവന്യൂ ജീവനക്കാർ അവധി റദ്ദാക്കി തിരിച്ചു വരാൻ മന്ത്രിയുടെ നിർദ്ദേശം

LATEST UPDATES

6/recent/ticker-posts

അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്; റവന്യൂ ജീവനക്കാർ അവധി റദ്ദാക്കി തിരിച്ചു വരാൻ മന്ത്രിയുടെ നിർദ്ദേശം


 തിരുവനന്തപുരം: റവന്യൂ ജീവനക്കാർ അവധി റദ്ദാക്കി തിരിച്ചു വരാൻ മന്ത്രി കെ.രാജന്റെ നിർദ്ദേശം. കാലവര്‍ഷം ശക്തമാകുന്നതും സ്കൂൾ, കോളേജ് പ്രവേശനവും പരിഗണിച്ചാണിത്. ലാന്റ് റവന്യൂ വകുപ്പില്‍ അവധിയില്‍ പ്രവേശിച്ചിട്ടുള്ള എല്ലാ ജീവനക്കാരോടും അവധി റദ്ദാക്കി അടിയന്തിരമായി ജോലിയില്‍ പ്രവേശിക്കാൻ റവന്യൂ മന്ത്രി കെ.രാജന്‍ ഉത്തരവിട്ടു.

കേരളത്തില്‍ മഴ തുടരുകയും പല ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയുമാണ്. മഴ തീവ്രമായ ജില്ലകളില്‍ താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്  അവധി ഒഴിവാക്കുന്നതിന് മന്ത്രി ഉത്തരവിട്ടത്.സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് മൂന്നറിയിപ്പ്.  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ അതിശക്തമായ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പുണ്ട്.

Post a Comment

0 Comments