ഹജ്ജ് സേവനത്തില്‍ ചരിത്രം കുറിച്ചവര്‍ക്ക് നാടിന്റെ സ്‌നേഹാദരം

LATEST UPDATES

6/recent/ticker-posts

ഹജ്ജ് സേവനത്തില്‍ ചരിത്രം കുറിച്ചവര്‍ക്ക് നാടിന്റെ സ്‌നേഹാദരം

 


കാഞ്ഞങ്ങാട്: ഹജ്ജ് യാത്രികര്‍ക്കായുള്ള സേവനമേഖലയില്‍ പതിറ്റാണ്ടുകളായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തി ചരിത്രത്തിലിടം പിടിച്ച സി.എച്ച്.കുഞ്ഞബ്ദുള്ളഹാജി കല്ലൂരാവി, പി.എം.ഹസ്സന്‍ഹാജി അതിഞ്ഞാല്‍ എന്നിവരെ ഹജ്ജ് വെല്‍ഫെയര്‍ ഫോറം നേതൃത്വത്തില്‍ ആദരിച്ചു.


ഹൊസ്ദുര്‍ഗ് ടൗണ്‍ ജുമാമസ്ജിദ് ഹാളില്‍ നടന്ന ഹജ്ജാജിമാരുടെ സംഗമത്തില്‍ വെച്ചാണ് ഇരുവരെയും ആദരിച്ചത്. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഇരുവര്‍ക്കും ഷാളണിയിച്ച് ഉപഹാരം സമര്‍പ്പിച്ചു. ഹജ്ജ് തീര്‍ത്ഥാടര്‍ക്ക് ദീര്‍ഘ നാളുകളായി സേവനം നടത്തിക്കൊണ്ടിരിക്കുന്ന സി.എച്ച്.കുഞ്ഞബ്ദുളളഹാജിയെയും പി.എം.ഹസ്സന്‍ഹാജിയെയും ആദരിച്ചതിലൂടെ മഹത്തായൊരു കൃത്യമാണ് നമുക്ക് നിര്‍വ്വഹിക്കാനായതെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു.


ഹജ്ജ് അപേക്ഷാഫോറം പൂരിപ്പിക്കുന്നത് മുതല്‍ യാത്ര കഴിഞ്ഞ് തിരികെ എത്തുന്നത് വരെ സമാനതകളില്ലാത്ത സേവനമാണ് നടത്തിപ്പോന്നത്. അബ്ദുള്‍ഗഫൂര്‍ മൗലവി കീച്ചേരി, ഒ.പി.അബ്ദുല്ല സഖാഫി, ഹജ്ജ് വെല്‍ഫെയര്‍ ഫോറം സെക്രട്ടറി എന്‍.പി.സൈനുദ്ധീന്‍ കോട്ടപ്പുറം, വൈസ് പ്രസിഡന്റ് കെ.എം.കുഞ്ഞി തൃക്കരിപ്പൂര്‍,  തെരുവത്ത് മൂസഹാജി, ടി.മുഹമ്മദ് അസ്ലം, എ.ഹമീദ്ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, സി.യൂസഫ്ഹാജി, ഇബ്രാഹിം പാലാട്ട്, സൗദി അബൂബക്കര്‍, പി.എം.കുഞ്ഞബ്ദുള്ളഹാജി, എ.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments