പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച സ്ഥാപനത്തിനെതിരെ നടപടിയെടുത്ത് കാഞ്ഞങ്ങാട് നഗരസഭ

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച സ്ഥാപനത്തിനെതിരെ നടപടിയെടുത്ത് കാഞ്ഞങ്ങാട് നഗരസഭ

 



കാഞ്ഞങ്ങാട്: പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ച സ്ഥാപനത്തിനെതിരെ നടപടിയെടുത്ത് കാഞ്ഞങ്ങാട് നഗരസഭ. കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിളിനടുത്തെ കോര്‍ണര്‍ കഫെ ആന്റ് കൂള്‍ ബാര്‍ എന്ന സ്ഥാപനം കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിനടിയില്‍ കെട്ട് കണക്കിന് മാലിന്യങ്ങളാണ് നിക്ഷേപിച്ചത്. ഇത് നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി സ്വീകരിച്ചത്. ആളൊഴിഞ്ഞ പറമ്പുകളില്‍ മാലിന്യ നിക്ഷേപം പതിവായി നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത, വൈസ് ചെയര്‍മാന്‍ ബില്‍ ടെക്ക് അബ്ദുള്ള ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ വി സരസ്വതി, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ അനിശന്‍, ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിജു അനൂര്‍, ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത അറിയിച്ചു.

Post a Comment

0 Comments