മലപ്പുറം പെരിന്തൽമണ്ണയിൽ അജ്ഞാത സംഘത്തിന്റെ മർദ്ദനമേറ്റ് പ്രവാസി മരിച്ചു. അഗളി സ്വദേശി അബ്ദുൽ ജലീൽ (42) ആണ് മരിച്ചത്. വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭാര്യ അഗളി പൊലീസിൽ പരാതി നൽകിയിരുന്നു. ഈ മാസം 15നാണ് ജലീൽ വിദേശത്തുനിന്നും നാട്ടിലെത്തിയത്.
സ്വർണക്കടത്തു സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുള്ളതായി പൊലീസ് അറിയിച്ചു. ജിദ്ദയിൽ നിന്നാണ് ജലീൽ എത്തിയത്. ജലീലിനെ ആശുപത്രിയിൽ എത്തിച്ചയാൾ പിന്നീട് ഇവിടെനിന്ന് മുങ്ങിയിരുന്നു. റോഡരികിൽ കിടക്കുന്നത് കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതാണെന്ന് ഇയാൾ പറഞ്ഞിരുന്നു.
.jpeg)
0 Comments