ആദ്യഭാര്യയിലുള്ള മകനെ വിവാഹം ചെയ്ത് രണ്ടാം ഭാര്യ; പരാതിയുമായി ഭർത്താവ്

ആദ്യഭാര്യയിലുള്ള മകനെ വിവാഹം ചെയ്ത് രണ്ടാം ഭാര്യ; പരാതിയുമായി ഭർത്താവ്

 


തന്റെ ആദ്യഭാര്യയിലുള്ള മകനെ രണ്ടാം ഭാര്യ വിവാഹം ചെയ്തതായി ഭർത്താവിന്റെ പരാതി. ഉത്തരാഖണ്ഡിലെ ബാസ്പുർ ജില്ലയിലാണ് വിചിത്ര സംഭവം. ഇന്ദ്രാറാം എന്നയാളാണ് ഭാര്യ ബബ്‍ളിക്കെതിരെ പരാതി നൽകിയത്.


‘ബബ്‍ളിയുമായുള്ള  വിവാഹം കഴിഞ്ഞിട്ട് 11 വർഷങ്ങളായി. മുന്ന് മക്കളുമുണ്ട്. ആദ്യം ഭാര്യയില്‍ രണ്ട് ആൺമക്കളുണ്ട്. അവരിലൊരാള്‍ സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്വന്തം വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയ ബബ്‍ളി തിരികെ എത്തിയില്ല. 20,000 രൂപയുമായാണ് പോയത്.’– ഇന്ദ്രാറാമിന്റെ പരാതിയിൽ പറയുന്നു.


ബബ്ളിയെ അന്വേഷിച്ചിറങ്ങിയ ഇന്ദ്രാറാം തന്റെ ആദ്യ ഭാര്യയിലെ മകനുമായി ഇവരുടെ വിവാഹം കഴിഞ്ഞെന്നും ഒരുമിച്ച് ജീവിക്കുന്നുവെന്നുമാണ് അറിഞ്ഞത്. ഭർത്താവിനൊപ്പം തിരികെ വരാൻ ബബ്‍ളി വിസമ്മതിച്ചതിനെ തുടർന്ന് വാക്കേറ്റമായി. ഇന്ദ്രാറാമിന് പരുക്കുകളും പറ്റി. ഇതോടെയാണ് ഇയാൾ പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Post a Comment

0 Comments