മുക്കൂട് ഗവ : എൽ പി സ്‌കൂൾ വാർഷികം ഞായറാഴ്ച്ച , നാരായണൻ മാഷിനെ യാത്രയയക്കാൻ പത്മശ്രീ ഹരേക്കള ഹജ്ജബ്ബ എത്തും

LATEST UPDATES

6/recent/ticker-posts

മുക്കൂട് ഗവ : എൽ പി സ്‌കൂൾ വാർഷികം ഞായറാഴ്ച്ച , നാരായണൻ മാഷിനെ യാത്രയയക്കാൻ പത്മശ്രീ ഹരേക്കള ഹജ്ജബ്ബ എത്തും

 കാഞ്ഞങ്ങാട് : വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ച കർണ്ണാടകയിലെ പത്മശ്രീ ഹരേക്കള ഹജ്ജബ്ബ മുക്കൂട് ഗവ: എൽ.പി സ്‌കൂളിലെത്തുന്നു . സ്ക്കൂളിന്റെ അറുപത്തി ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഹജ്ജബ്ബ എത്തുന്നത് . മെയ് 22 ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പൊതു സമ്മേളനത്തിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഒയോളം നാരായണൻ മാഷിനെ ഹജ്ജബ്ബ ആദരിക്കും . തുടർന്ന് വേദിയിൽ കുട്ടികളുടെ കലാപരിപാടിയും , പൂർവ്വ വിദ്യാർത്ഥികളുടെ തിരുവാതിരയും അരങ്ങേറും . 


പ്രീ പ്രൈമറി കുട്ടികളുടെ ഡാൻസോട് കൂടി ആരംഭിക്കുന്ന പരിപാടിയിൽ കുട്ടമത്ത് ശ്രീഹരി മാരാരും സംഘവും തായംബകം അവതരിപ്പിക്കും . തുടർന്ന് നടക്കുന്ന പൊതു പരിപാടി അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ ഉദ്‌ഘാടനം ചെയ്യും . സംഘാടക സമിതി ചെയർമാൻ എം.ബാലകൃഷ്ണൻ അധ്യക്ഷം വഹിക്കുന്ന ചടങ്ങിന് പി ടി എ പ്രസിഡന്റ് റിയാസ് അമലടുക്കം സ്വാഗതവും , ജനറൽ കൺവീനർ സുജിത ടീച്ചർ നന്ദിയും പറയും . ജില്ലവിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.വി പുഷ്പ , ഡി.പി.സി. പി രവീന്ദ്രൻ , കെ സബീഷ് , എം ജി പുഷ്പ , ഹാജിറ സലാം , ബി.പി.സി ദിലീപ് കുമാർ എന്നിവർ സംബന്ധിക്കും . കേരള ശാസ്ത്ര  സാഹിത്യ പരിഷത്ത് ജില്ല പ്രസിഡന്റ് ഡോ: എം.വി ഗംഗാധരൻ മുഖ്യ പ്രഭാഷണം നടത്തും . എ. കൃഷ്ണൻ , ശകുന്തള പി.എ , രാജേന്ദ്രൻ കോളിക്കര , ബഷീർ കല്ലിങ്കാൽ , എ.തമ്പാൻ , ഹമീദ് മുക്കൂട് , എം.മൂസാൻ , സൗമ്യ ശശി , ഓ മോഹനൻ , വി നാരായണൻ , പ്രീത സുരേഷ് , എം കൃഷ്ണൻ , എ ഗംഗാധരൻ, ധനുഷ് എം.എസ് , ആദിഷ് എം തുടങ്ങിയവർ ആശംസ പ്രസംഗം നടത്തും . തുടർന്ന് പ്രഥമാധ്യാപകൻ നാരായണൻ ഒയോളം മാഷ് മറുപടി പ്രസംഗം നടത്തും . തുടർന്ന് സ്‌കൂളിലെ മുഴുവൻ കുട്ടികളും അണി നിരക്കുന്ന നൃത്ത സംഗീത നാടക ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടക്കും . ഡാൻസ് പരിശീലകൻ അജേഷ് ബാലകൃഷ്ണൻ മുക്കൂടാണ് നൃത്ത വിരുന്ന് അണിയിച്ചൊരുക്കിയത്.

Post a Comment

0 Comments