വിദ്വേഷ പ്രസംഗം; അറസ്റ്റ് ഭയന്ന് ഒളിവിൽപോയ പി.സി ജോർജ് വീട്ടിലെത്തി

LATEST UPDATES

6/recent/ticker-posts

വിദ്വേഷ പ്രസംഗം; അറസ്റ്റ് ഭയന്ന് ഒളിവിൽപോയ പി.സി ജോർജ് വീട്ടിലെത്തി


 വിദ്വേഷ പ്രസംഗത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ പൂഞ്ഞാർ മുൻ എം.എൽ.എ പി.സി ജോർജ് ഒടുവിൽ വീട്ടിൽ തിരിച്ചെത്തി. ഈരാറ്റുപേട്ടയിലെ വീട്ടിലാണ് ജോർജ് മടങ്ങിയെത്തിയത്.

വിദ്വേഷ പ്രസംഗത്തിന് പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജോർജിനെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു. ഹരജി 26ന് കോടതി വീണ്ടും പരിഗണിക്കും. കേസ് വന്നതിനെ തുടർന്ന് ജോർജ് ഒളിവിൽപോയിരിക്കുകയാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. 

Post a Comment

0 Comments